ബിഗ് സ്ക്രീനിലും, മിനിസ്‌ക്രീനിലും തിളങ്ങി നിന്ന നടിയാണ് ഉഷ റാണി. മലയാളത്തിൽ മാത്രംമല്ല മറ്റു അന്യ ഭാഷ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. ഉഷാറാണിയുടെ ഭർത്താവ് സംവിധയകാൻ ശങ്കരനാരയണൻ ആയിരുന്നു. ഒരു മകനും ഇവർക്കുണ്ട്. എന്നാൽ തന്റെ ഭർത്താവ് മരിച്ചതിനു ശേഷം . പക്ഷെ ഇന്ന് അവർ നമ്മോടൊപ്പമില്ല 2020 ലാണ് നടി അന്തരിച്ചത്. എന്നാല്‍ തന്റെ ജീവിതത്തിൽ സംഭവിച്ചത് എല്ലാം അവർ ഇതിനുമുമ്പ് തുറന്ന് പറഞ്ഞിരുന്നു. ഭര്‍ത്താവിന് സുഖമില്ലാതെ ആയത് മുതല്‍ തന്റെ കുടുംബത്തെ സംരക്ഷിച്ചത് നടന്‍ മോഹന്‍ലാല്‍ ആണെന്നാണ് ഉഷ റാണി തന്റെ ഒരു പഴയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.


എന്നാൽ അദ്ദേഹത്തിന് എന്റെ കുടുംബവുമായി യാതൊരു വിധ ബന്ധവും ഇല്ലായിരുന്നു. എന്നാലും ഒരു സംവിധായകൻ എന്ന നിലയിൽ ശങ്കരേട്ടൻ ഒരുപാടു മോഹൻലാൽ സഹായിച്ചു. ആ കടപ്പാട് ഒരിക്കലും മറക്കാൻ കഴിയില്ല. ഞങ്ങളുടെ സ്വന്തം ആൾക്കാരേക്കാൾ ഞങ്ങളെ സഹായിച്ചത് സിനിമക്കാർ ആയിരുന്നു. എന്റെ മകനെയും പഠിപ്പിച്ചത് മോഹൻലാൽ ആയിരുന്നു. അവനെ ബിബിഎ മുതല്‍ എംബിഎ വരെ പഠിപ്പിച്ചത് ലാലാണ്. അതിന് വേണ്ടി കുറേ ലക്ഷങ്ങള്‍ അദ്ദേഹം ചിലവാക്കിയിരുന്നു. ഇന്ന് ഞാന്‍ കഴിക്കുന്ന ആഹാരം ലാലിന്റേതാണ് നടി പറഞ്ഞു.


ഞങ്ങൾ ഇന്ന് കുഴപ്പം ഇല്ലാതെ ജീവിക്കുന്നത് മോഹൻലാൽ എന്ന ആ നല്ല മനുഷ്യൻ കാരണം ആണ്. ഞങ്ങൾക്കു അദ്ദേഹം ഈശ്വരനെ തുല്യം ആണ്. ആ മനുഷ്യൻ ലാലിന് എല്ലാവിധ സൗഭാഗ്യങ്ങളും കൊടുക്കണമെന്ന് ഞാൻ പ്രാര്‍ഥിക്കുകയാണ്. അദ്ദേഹത്തിന്റെ എല്ലാ പടങ്ങളും ഓടണം. എന്നാലേ മറ്റുള്ളവരെ സഹായിക്കാനൊക്കെ സാധിക്കൂ. ലാലിന് ദീര്‍ഘായൂസ് കൊടുക്കണേ എന്നുള്ള പ്രാര്‍ഥനയാണ് തനിക്കെന്നും ഉഷ റാണി പറഞ്ഞിരുന്നു.