അഭിനയ ചക്രവർത്തി എന്ന് തന്നെ പറയാവുന്ന ഒരു അതുല്യ നടൻ തന്നെയാണ് മോഹൻലാൽ. ഷൂട്ടിംഗ് ലൊക്കേഷനിൽ വന്നു അദ്ദേഹത്തിന്റെ പെരുമാറ്റത്തെ കുറിച്ച് പല സഹതാരങ്ങളും , സഹപ്രവർത്തകരും പറയാറുണ്ട്, ഇപ്പോൾ അദ്ദേഹത്തെ കുറിച്ച്സംവിധയകനും, ഛായാഗ്രാഹകനുമായ ഇസ്‌മയിൽ ഹസ്സൻ പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. എല്ലവരോട് സൗഹൃദമായി പെരുമാറുന്ന ആളാണ് മോഹൻലാൽ. ഞാനും അദ്ദേഹവും തമ്മിൽ അടുക്കുന്നത് വിഷ്ണുലോകം എന്ന ചിത്രത്തിനിടക്കാണ്.

ഒരിക്കൽ ഒരു മജിസ്‌ട്രേറ്റ് അദ്ദേഹത്തെ കാണാൻ ലൊക്കേഷനിൽ എത്തി , എന്നാൽ അദ്ദേഹം ഞങ്ങളുടെ അടുത്ത് നിന്നും മാറിയില്ല,ആ സമയം ഞാൻ ചോദിച്ചു മജിസ്‌ട്രേറ്റ് അല്ലെ കാണാൻ വന്നത് ,അങ്ങോട്ട് ചെന്ന് കാണുന്നില്ലേ എന്ന്, എന്നാൽ അദേഹം പറഞ്ഞു അങ്ങനെ ഞാൻ പോയാൽ നിങ്ങളുമായുള്ള കമ്പിനി നടത്തിയ ആ സുഖം അങ്ങ് മാറും, അത്ര സ്നേഹമുള്ള മനുഷ്യൻ ആണ് ലാലേട്ടൻ. എന്നാൽ മറ്റൊരു സെറ്റിൽ എത്തിയപ്പോൾ ഉണ്ടായ അനുഭവത്തെ കുറിച്ചും സംവിധയകാൻ പറയുന്നു.

അന്ന് അദ്ദേഹത്തിന്റെ മാറ്റം കണ്ടപ്പോൾ ഞാൻ വിചാരിച്ചു അദ്ദേഹം ഞങ്ങളിൽ നിന്നും അകന്നുപോയോ എന്ന്, എന്നാൽ അതല്ല സംഭവം. ഞങ്ങളുടെ കൂടെയുള്ള  ഫീമെയിൽ ആര്ടിസ്റ്റിനെ ഒരാൾ വന്നു മുട്ടി അതുകണ്ടു അയാളെ ലാലേട്ടൻ പിടിച്ചു നിർത്തി ചൂടാകുന്നത് കണ്ട, ഞങ്ങളാരും കാണാത്ത ഒരു മുഖം ആയിരുന്നു അദ്ദേഹത്തിന്റെ, അവൻ ആ പെൺകുട്ടിയോട് മോശമായി പെരുമാറുന്നത് ലാലേട്ടൻ കണ്ടിരുന്നു ഉടൻ അദ്ദേഹം പ്രതിയ്ക്കരിക്കുകയും ചെയ്ത് സംവിധായകൻ പറയുന്നു.