മോഹനലാലിനു അഭിനയത്തിനോടുള്ള ഡെഡിക്കേഷനെ കുറിച്ച് സംവിധായകൻ വൈശാഖ്. മോൺസ്റ്റർ എന്ന സിനിമയുടെ ചിത്രീകരണത്തിനിടക്ക് ഒരു ദിവസം മോഹനലാലിനു ശാരീരിക ബുദ്ധിമുട്ടു അനുഭവപെട്ടു. അതുകണ്ട് ഞാൻ ചിത്രീകരണം നിർത്തി വിശ്രമിക്കാൻ ആവശ്യപ്പെട്ടപ്പോൾ തളർന്നു വീഴും വരെ താൻ അഭിനയിക്കും എന്ന് അദ്ദേഹം ഒരു തമാശരൂപേണ പറഞ്ഞത്. തന്നെ സ്നേഹിക്കുന്നവരോടുള്ള ആത്മർതഥാ യാണ് എന്ന് സംവിധായകൻ വൈശാഖ് പറയുന്നു. ഈ കാര്യം ജാങ്കോ സ്‌പേസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം പറഞ്ഞത്.

മോണ്‍സ്റ്റര്‍ ചെയ്തു കൊണ്ടിരിക്കുമ്പോള്‍ ഒരു ദിവസം സാറിന് തീരെ വയ്യായിരുന്നു. അപ്പോള്‍ അദ്ദേഹത്തോട് ഞാന്‍ പൊയ്ക്കോളൂ എന്ന് പറഞ്ഞു. പുള്ളി പാതി തമാശയായും പാതി കാര്യമായും പറഞ്ഞത് ഞാന്‍ തളര്‍ന്ന് വീഴുന്നത് വരെയും ഇത് ചെയ്യും എന്നാണ്. എനിക്ക് അത് വളരെ വൈകാരികമായി തോന്നി.എന്നാൽ അദ്ദേഹത്തിന് അത് ചെയ്യാതിരിക്കാം എന്നാൽ അദ്ദേഹം തന്റെ അഭിനയത്തിനോടുള്ള ആത്മാർത്ഥ കൊണ്ട് തന്നെ ആയിരിക്കും അങ്ങനെ പറഞ്ഞത്.

മോഹന്‍ലാലിനെ സ്‌നേഹിക്കുന്നവര്‍ക്ക് വേണ്ടി അദ്ദേഹത്തിന്റെ അവസാന ശ്വാസം വരെ അത് ചെയ്യും എന്ന് തന്നെയാണ് ഉദ്ദേശിക്കുന്നത. വൈശാഖ് പറഞ്ഞു.അതേസമയം മോണ്‍സ്റ്റര്‍ അണിയറയില്‍ ഒരുങ്ങുകയാണ്. ലക്കിസിങ് എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തുന്നത്. തികച്ചും വ്യത്യസ്തമായ ഗെറ്റപ്പിലാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. ഉദയ്കൃഷ്ണ തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മിക്കുന്നത്.