മിമിക്രി രംഗങ്ങളിൽ കൂടി സിനിമ ലോകത്തു എത്തിയ താരം ആണ് സുരാജ് വെഞ്ഞാറൻമൂട്. മികച്ച കോമഡിതാരത്തിനുള്ള സംസ്ഥാന അവാർഡ് വരെയും താരത്തിന് ലഭിച്ചിരുന്നു എന്നാൽ ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിൽ ഇമോഷണൽ സീനിൽ അഭിനയിച്ചതോടു താരത്തിനെ കോമഡിയിൽ നിന്നും നായകനായും, വില്ലനായും, സഹനടനായും മാറേണ്ടി വന്നു, തന്റെ അഭിനയ ശൈലി കൊണ്ട് തന്നെ ദേശ്യവാർഡ് വരെയും നടന് ലഭിക്കുയും ചെയ്യ്തു. താൻ എങ്ങനെയാണ് കോമഡിയിൽ എത്തിയതെന്നും താരം പറയുകയാണ്.
തനിക്കു മിമിക്രി എന്ന കല ലഭിച്ചത് തന്നെ തന്റെ അമ്മയിൽ നിന്നും തന്നെയാണ്. തന്റെ സഹോദരൻ സജിയും ഒരു മിമിക്രി കലാകാരൻ ആണ്, എന്നാൽ ‘അമ്മ അനുകരിക്കുന്നത് സിനിമ താരങ്ങളെ അല്ല പകരം അയൽവീടുകളിൽ ആൾക്കാരെയും, ബന്ധുക്കളെയും അനുകരിച്ചാണ്, ഞാൻ തള്ളേ എന്ന് വിളിച്ചു ചിരിച്ചു മറിഞ്ഞിട്ടുള്ളത് എന്റെ അമ്മയുടെ മിമിക്രി കണ്ടാണ് സുരാജ് പറയുന്നു. അമ്മയുടെ നേരെ വിപരീതം ആയിരുന്നു അച്ഛൻ ഒരു പട്ടാള ചിട്ട ആയിരുന്നു അച്ഛനെ. അമ്മയുടെ മിമിക്രി അടുക്കളയിൽ തന്നെ ഒതുങ്ങി കൂടി എന്നാൽ ഞാനും സഹോദരനും മിമിക്രിയുമായി പുറത്തു വന്നു.
താൻ സ്റ്റേജിൽ കയറുന്നതിനു മുൻപ് തന്നെ പത്താം ക്ലാസ്സിൽ പഠിക്കുന്ന സമയത്തു ഏതെങ്കിലും ക്ലബ്ബ്കളിൽ അംഗം ആകും, പൂരപ്പറമ്പിൽ നാടകങ്ങൾ കണ്ടാണ് തനിക്കും സ്റ്റേജിൽ കയറണം എന്നും തോന്നൽ ഉണ്ടായത്. സാധാരണ ഞാൻ സംബാസദാശിവന്റെ കഥാപ്രസ്സംഗം കണ്ടാണ് അദ്ദേഹത്തെ അനുകരിക്കാൻ തുടങ്ങിയത്, വീടിനടുത്തു ഒരു ടാകീസ് ഉണ്ടായിരുന്നു അവിടെ സിനിമ കാണാനുള്ള സാമ്പത്തികം ഇല്ലാതിരുന്നതുകൊണ്ടു അതിന്റെ ശബ്ദരേഖ കേട്ടാണ് താൻ സിനിമാപഠനം തുടങ്ങിയത് സുരാജ് വെഞ്ഞാറൻ മൂട് പറയുന്നു.
