മലയാള സിനിമയിൽ മറ്റു ഭാഷകളിൽ നിന്നും നിരവധി നടിമാർ എത്തിയിട്ടുണ്ട്. എന്നാൽ ഇരുപത്തി നാല് വര്ഷത്തിനു മുൻപ് ദിലീപ് ചിത്രമായ ‘മീനത്തിൽ താലികെട്ട്’ എന്ന ചിത്രത്തിൽ നായികയായി എത്തിയ താരവും മഹാരാഷ്ട്രക്കാരി ആയിരുന്നു. ലാല്‍ജോസ് ആയിരുന്നു സിനിമയുടെ കഥ എഴുതിയത്. വളരെ രസകരമായ കഥ പറഞ്ഞ സിനിമയില്‍ നായികയായി എത്തിയ നടിയുടെ പ്രകടനവും പ്രേക്ഷക ശ്രദ്ധ നേടി. പ്ലസ്ടു വിദ്യാര്‍ത്ഥിയായ ഓമനക്കുട്ടന്‍ ഒരു പ്രത്യേക സാഹചര്യത്തില്‍ കല്യാണം കഴിച്ച് തന്റെ വീട്ടിലേക്ക് കൊണ്ടു വരുന്ന പെണ്‍കുട്ടിയാണ് മാലതി. പിന്നീട് അവരുടെ ജീവിതത്തിലുണ്ടാകുന്ന രസകരമായ നിമിഷങ്ങളാണ് സിനിമ. മാലതി എന്നായിരുന്നു ആ കഥാപാത്രത്തിന്റെ പേര്. മഹാരാഷ്ട്രക്കാരിയായി തേജാലി ഖനേക്കര്‍ ആണ് മാലതിയായി സിനിമയില്‍ അഭിനയിച്ചത്.


താരം എന്നാൽ സുലേഖ എന്ന പേരിൽ ആയിരുന്നു മലയാളത്തിൽ എത്തിയത്. മറ്റൊരു ഭാഷയിൽ നിന്നും എത്തിയിട്ടും യാതൊരു വിധ പ്രശ്നങ്ങൾ ഇല്ലാതെ തന്നെ നടി ആ കഥാപാത്രത്തെ മുന്നോട്ടു കൊണ്ട് പോയിരുന്നു. ഈ ചിത്രത്തിലെ ഗാനങ്ങളും സൂപർ ഹിറ്റുകൾ ആയിരുന്നു. ആ ഗാനരംഗങ്ങളിലൊക്കെ ദിലീപിനൊപ്പം തേജാലി ഖനേക്കറും നിറഞ്ഞു നിന്നു. മഹാരാഷ്ട്രക്കാരിയായ തേജാലി ഖനേക്കറുടെ അഭിനയ ജീവിതത്തിന്റെ തുടക്കം ദൂരദര്‍ശന്‍ സീരിയലുകളിലൂടെയായിരുന്നു.


ഒരു സിസിനിമ കുടുംബത്തിൽ നിന്നുമായിരുന്നു താരത്തിന്റെ സിനിമയിലേക്കുള്ള വരവ്. അമ്മാവന്മാരായ ഗിരീഷ് ഖനേക്കര്‍, ഗോവിന്ദ് ഖനേക്കര്‍ തുടങ്ങിയവര്‍ ഹിന്ദിയിലും മറാത്തിയിലും നിരധി സിനിമകളൊരുക്കിയ സംവിധായകരായിരുന്നു ആഹാ എന്ന തമിഴ് ചിത്രത്തിലൂടെ ആയിരുന്നു താരത്തിന്റെ സിനിമയിലേക്കുള്ള വരവ് പിന്നട് കുഞ്ചാക്കോ ബോബൻ നായകനായ ചന്ദാമാമ എന്ന സിനിമയിലും നടി അഭിനയിച്ചു. വിവാഹശേഷം നടി സിംഗപ്പൂരില്‍ സ്ഥിരതാമസമാക്കുകയും ചെയ്തു. മൃണ്‍മയി, വേദാന്ത് എന്നിവര്‍ മക്കളാണ്