തെന്നിന്ധ്യയിലെ സൂപർ സ്റ്റാറായ ശിവാജി ഗണേശൻ കണ്ടെത്തിയ ഒരു കൊച്ചു പെൺകുട്ടി തന്റെ സിനിമയിലേക്ക് ബാല താരമായി എടുക്കാൻ തീരുമാനിച്ചു. ശിവാജി ഗണേഷന്‍ നായകനായ നെഞ്ചങ്ങള്‍ എന്ന സിനിമയില്‍ ബാലതാരമായി അങ്ങനെ ആ പെണ്‍കുട്ടി തുടക്കം കുറിച്ചു. പിന്നീട് തമിഴിലും, തെലുങ്കിലും, മലയാളത്തിലും നിരവധി സിനിമകളിൽ ബാലതാരമായി അഭിനയിച്ചു. ബേബി മീന എന്നറിയപ്പെട്ട ആ ബാലതാരം പില്‍ക്കാലത്ത് തെന്നിന്ത്യന്‍ സിനിമ പ്രേക്ഷകരുടെ പ്രിയങ്കരിയായ മീന എന്ന നടിയായി മാറിയത്. പൊൻതൂവൽ എന്ന മലയാളസിനിമയായിരുന്നു ബാലതാരത്തിന്റെ ആദ്യ സിനിമ. ചിത്രത്തിൽ സിന്ധു മോൾ എന്ന കഥാപാത്രമായി താരം എത്തിയിരുന്നത്.


ഈ സിനിമകളിലൊക്കെ നായകന്മാരായി എത്തിയ മോഹന്‍ലാലിന്റേയും മമ്മൂട്ടിയുടേയും ഒക്കെ നായികയായി പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം മീന അഭിനയിച്ചു എന്നുള്ളതാണ്. രജനീകാന്ത് സിനിമകളിലും ബാലതാരമായി നടി എത്തിയിരുന്നു. പിന്നീട് രജനീകാന്തിന്റെ നായികയായും മീനയെ പ്രേക്ഷകര്‍ കണ്ടു. സ്വാന്തനം എന്ന സിനിമയിലൂടെ ആണ് നായിക താരമായി മലയാളത്തിൽ എത്തുന്നത്. മോഹൻലാൽ നായകനായ വർണ്ണപകിട്ടു എന്ന ചിത്രത്തിൽ നായികയായി എത്തിയ താരം വളരെ തിരക്കേറിയ സിനിമ ജീവിതം ആരംഭിച്ചു.


പിന്നീട് നിരവധി സിനിമകളിൽ താരം അഭിനയിച്ചു മോഹൻലാൽ നായകനായ ദൃശ്യം ഒന്നാം ഭാഗത്തിലും, രണ്ടാം ഭാഗത്തിലും താരം നല്ല ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു. പിന്നീട് ബ്രോഡാഡിയിലും മോഹൻലാലും മീനയും ജോഡികളായി അഭിനയിച്ചു. ഇപ്പോൾ താരത്തിന്റെ മകളും അഭിനയ ജീവിതത്തിലേക്ക് എത്തിയിരിക്കുകയാണ്.