കുഞ്ചാക്കോ ബോബൻ നായകനായ മഴവില്ല്  ബ്ലോക്ക് ഓഫിസിൽ വലിയ പരാജയം ആണ് സംഭവിച്ചത്, എന്നാൽ ചിത്രത്തിലെ ചില ഭാഗങ്ങൾ ഇപ്പോളും പ്രേക്ഷകർക്ക്‌ ഒരുപാടുയ ഇഷ്ട്ടപെടുന്നത് തന്നെയായിരുന്നു. ഇപ്പോൾ സിനിമയുടെ പരാജയത്തെ പറ്റി  ചിത്രത്തിന്റെ നിർമാതാവ്  സേവി മനോ മാത്യു തുറന്നു പറയുകയാണ്. സിനിമയുടെ ഭൂരിഭാഗവും ഷൂട്ട് ചെയ്യ്തത് യുറോപ്പിലായിരുന്നു. അതുകൊണ്ടു തന്നെ സിനിമയുടെ ദൃശ്യഭംഗി മികച്ചത് താനെയായിരുന്നു.

സിനിമയിൽ ഡബ് ചെയ്യ്തവർ എല്ലാം തന്നെ പറഞ്ഞത് ചിത്രം സൂപ്പർ എന്നായിരുന്നു, ചിത്രം സെൻസർ ചെയ്യാൻ തിരുവനന്തപുരത്തേക്കു കൊണ്ട് പോയി, ചിത്രത്തിന്റെ സെൻസർ കഴിഞ്ഞിട്ടും ഒരു മെമ്പർ പോലും പുറത്തേക്കു വന്നില്ല, കുറച്ചു കഴിഞ്ഞു ഒരാൾ വന്നു ചോദിച്ചു ഈ ചിത്രത്തിന് റെ പ്രൊഡ്യൂസർ ആരാണന്നു. ഞാനാണെന്ന് പറഞ്ഞപ്പോൾ അവർ  പറഞ്ഞു ഒന്ന് വൈറ്റ്  ചെയ്യണേ എന്നു. എനിക്കെന്തോ ഒരു പന്തികേട് തോന്നി, കുറച്ചും കൂടി കഴിഞ്ഞപ്പോൾ അംഗങ്ങൾ പുറത്തു വന്നു. നല്ല സിനിമയാണെന്ന് അവർ പറഞ്ഞു ,എനിക്ക്  വലിയ സന്തോഷം ആയി നിർമാതാവ് പറയുന്നു.

എന്നാൽ റിലീസിന്റെ അന്ന് ഞാൻ തീയറ്ററിൽ എത്തി,അതിൽ നിന്നും വലിയ ബഹളം കേൾക്കുന്നു എന്നാൽ എനിക്ക് വലിയ സന്തോഷം തോന്നി ഞാൻ വിചാരിച്ചു പടം നല്ലതായതുകൊണ്ടു അവർ സന്തോഷിച്ചു ബഹളം വെക്കുകയാണ് ന്നു എന്നാൽ പിനീട് ആരെക്കയോ പറയുന്നു ഇതിന്റെ നിർമാതാവ് ആരാ അവനെ ഇങ്ങോട്ടു വിളിക്ക് ശരിക്കും അവർ ചീത്ത വിളിക്കുവായിരുന്നു, ഞാൻ ഉടനെ രഞ്ജി ചേട്ടനെ വിളിച്ചു വിവരം പറഞ്ഞു രഞ്ജി ചേട്ടൻ വന്നു സിനിമ കണ്ടു പറഞ്ഞു ചില  ഭാഗങ്ങൾ കട്ട് ചെയ്യണമെന്നു ,അങ്ങനെ ഞങ്ങൾ ഉറക്കമൊഴിഞ്ഞു അതിന്റെ ചില ഭാഗങ്ങൾ കട്ട് ചെയ്യ്തു ശരിക്കും പറഞാൽ വലിയ പരാജയം തന്നെ ആയിരുന്നു മഴവില്ല്.