മലയാളം, തെലുങ്ക്, കന്നഡ ,ഹിന്ദി എന്നി ഭാഷ ചിത്രങ്ങൾ അഭിനയിച്ചു പ്രതിഫലിപ്പിച്ച നടിയാണ് നേഹ സക്‌സേന. താരത്തിന്റെ ആദ്യ മലയാളചിത്രങ്ങൾ രണ്ടിലും സൂപ്പർസ്റ്റാർ മോഹൻലാലും, മമ്മൂട്ടിയും ആയിരുന്നു നായകന്മാർ. മോഹൻലാലിൻറെ ‘മുന്തിരിവള്ളികൾ തളിർക്കുമ്പോൾ’,ആറാട്ട്. മമ്മൂട്ടിയുടെ ‘കസബ’എന്നി ചിത്രങ്ങൾ ആയിരുന്നു. എങ്കിലും നടിയെ കൂടുതൽ പ്രേക്ഷകർ തിരിച്ചറിഞ്ഞ ചിത്രം കസ്ബയിലെ സൂസൻ ആയിരുന്നു. പിന്നീട് പാലസിനിമകളിൽ അഭിനയിച്ച താരം ഇപോൾ തന്റെ കല്യാണത്തെ കുറിച്ചുള്ള വിശേഷങ്ങൾ പങ്കു വെക്കുകയാണ്.


താരം പറയുന്നത് ഇന്നത്തെ കാലം ഒരുപാടു ഡിവോഴ്സ് നടക്കുന്ന കാലഘട്ടം ആണ്. ആരെയും ഇന്ന് വിശ്വസിക്കാൻ പറ്റാത്ത കാലം ആണ് അതുകൊണ്ടു തന്നെ വിവാഹം കഴിക്കാൻ എന്നെ സംബന്ധി വളരെ ബുദ്ധിമുട്ടാണ്. അധവാ എനിക്ക് വിവാഹം കഴിക്കണം എന്ന് തോന്നിയാൽ പുക വലിക്കാത്ത, മദ്യപാനം ഇല്ലാത്ത വളരെ സിംപിളായ, സ്നേഹനിധിയായ ഒരു ആളെ മാത്രമേ വിവാഹം കഴിക്കുകയുള്ളു.എനിക്ക് എന്റെ അമ്മയാണ് വലുത്, കാരണം എന്റെ ‘അമ്മ എന്നെ ആറുമാസം ഗർഭിണി ആയിരന്നപ്പോൾ ആണ് എന്റെ അച്ഛൻ ഒരു വാഹനാപകത്തിൽ മരിച്ചത്.


അച്ഛൻ മരിച്ചതിനു ശേഷം അമ്മ എന്നെ വളർത്തിയത്‌ പല ജോലികൾ ചെയ്യ്തു ഒരു വാടക വീട്ടിൽ ആയിരുന്നു താമസിച്ചത്.അച്ഛൻ മരിക്കുമ്പോൾ അമ്മക്ക് അന്ന് 22 വയസ്സു മാത്രമേ ഉണ്ടായിരുനുള്ള .അമ്മക്ക് വേണമെങ്കിൽഅച്ഛൻ മരിച്ചതിനു ശേഷം എന്നെ അനാഥാലയത്തിൽ ആക്കിയതിനു ശേഷം  മറ്റൊരു വിവാഹം കഴിക്കാമായിരുന്നു എന്നാൽ  അമ്മ അത് ചെയ്‌യാതെ എന്നെ കഷ്ട്ടപെട്ടു വളർത്തുകയായിരുന്നു താരം പറയുന്നു . അതുകൊണ്ടു എന്റെ അമ്മക്ക് വേണ്ടിയാണ്  ഞാൻ ജീവിക്കുന്നത്.