മിനിസ്ക്രീൻ പ്രേഷകരുടെ പ്രിയപ്പെട്ട നടി ആയിരുന്നു എലീന പണിക്കർ. താരം പ്രണയിച്ചാണ് വിവാഹം കഴിച്ചത്. രോഹിത് ആണ് എലീനയുടെ ഭർത്താവ്. ഇരുവീട്ടുകാരുടെ സമ്മതത്തോടെ ആയിരുന്നു ഇരുവരുടയും വിവാഹം. ഇപ്പോൾ താരം തന്റെ വിവാഹത്തെ കുറിച്ച് തുറന്നു പറയുകയാണ്.എന്റെ അച്ഛനും അമ്മയും വളരെ കൂൾ ദമ്പതികൾ ആണ്. എന്റെ  അപ്പയെ പോലുരു ഭർത്താവിനെ കിട്ടുക എന്ന് പറയുന്നത് വലിയ ഭാഗ്യം ആണ് നടി പറയുന്നു.


തന്റെ കല്യാണത്തിന് സദ്യ കഴിക്കുന്ന വീഡിയോ വൈറലായതിനെക്കുറിച്ചും എലീന സംസാരിച്ചു,ഇനി ഞാൻ പിടിച്ച് നിൽക്കില്ലെന്ന് പറഞ്ഞ് ഭക്ഷണം കഴിച്ചു. വേ​ഗം കഴിക്കുന്നതിനിടയ്ക്ക് അതിൽ നിന്നൊര് ഉരുള രോഹിത്തിന് കൊടുക്കണം എന്ന് പറഞ്ഞു. ഞാൻ പറഞ്ഞു ചേട്ടാ, ആകെ കുറച്ചേ ഉള്ളൂ ഞാനൊന്ന് കഴിച്ച് തീർത്തോട്ടെ എന്നു. കല്യാണം കഴിക്കുന്നത് വരെ ഇതൊന്നും മനസ്സിലാവില്ല. ഒരു ഫാന്റസി ആണല്ലോ. താലി കെട്ടലും സന്തോഷമൊക്കെ. അത് കഴിഞ്ഞ് ഫോട്ടോയൊക്കെ എടുത്ത് അവർ ഭക്ഷണം കഴിക്കാൻ പോവും. അതിനാൽ കല്യാണം കഴിക്കുന്നതിന്റെ കൂട്ടത്തിൽ തന്നെ ഭക്ഷണവും കഴിക്കുക താരം പറയുന്നു.

വിവാഹം കഴിഞ്ഞ ശേഷം ജീവിതത്തിൽ മാറ്റങ്ങൾ ഒന്നും വന്നിട്ടില്ല. രണ്ട് പേരും നല്ല സുഹൃത്തുക്കളാണ്. രണ്ട് പേരും രണ്ട് ദിശയിൽ സഞ്ചരിക്കുന്നതിനാൽ വഴക്ക് പോലും ഉണ്ടാവാറില്ല. തന്റെ കരിയറിന് രോഹിത് വലിയ പിന്തുണ നൽകുന്നുണ്ടെന്നും എലീന പറഞ്ഞു