ബാല താരമായി സിനിമയിൽ എത്തിയ നടൻ ആണ് കാളിദാസ് ജയറാം, അതും ആദ്യ  സിനിമയായ കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന ചിത്രത്തിൽ ആയിരുന്നു ജയറാമും മകൻ കാളിദാസും ഒന്നിച്ചു അഭിനയിച്ചത്. ഇപ്പോൾ താരത്തിന് തമിഴിൽ ആണ് കൂടുതൽ അവസരം ലഭിക്കുന്നത്, കഴിഞ്ഞ കുറെ ദിവസത്തിനു മുൻപ് താരം തന്നോടൊപ്പമുള്ള പെൺകുട്ടിയുടെ ഫോട്ടോ സോഷ്യൽ മീഡിയിൽ പങ്കുവെച്ചിരുന്നു. ഇതോടു താരം പ്രണയത്തിൽ ആണെന്നും അത് താരത്തിന്റെ കാമുകി ആണെന്നുള്ള വാർത്തകൾ പുറത്തുവന്നു.

ഇപ്പോൾ താരത്തിന്റെ കാമുകി തരുണി  വീഡിയോ ആക്കി വെളിപ്പെടുത്തിയിരിക്കുകയാണ്. ഇരുവരും തമ്മിലുള്ള ചിത്രങ്ങൾ ദുബായിൽ വെച്ചാണ് പങ്കുവെച്ചിരിക്കുന്നത്.തരിണി കലിംഗരയ്യർ ആണ് തന്റെ ഇൻസ്റ്റഗ്രമിലൂടെ ഈ വീഡിയോ പങ്കുവെച്ചത്. ഒരാഴ്ച്ചയായി ഞങൾ ഒരുമിച്ചു ഉണ്ടായിരുന്നു തരിണി  തന്നെ പറയുകയും ചെയ്യ്തു. കാളിദാസ് തരുണിയുമായുള്ള ചിത്രങ്ങൾ ആദ്യം കാളിദാസ് പങ്കുവെച്ചപ്പോൾ  നിരവധി താരങ്ങൾ കമെന്റുകളുമായി എത്തിയിരുന്നു കൂടാതെ അമ്മ പാർവതിയും, സഹോദരി മാളവികയും കമെന്റുകൾ  ഇട്ടിരുന്നു.

കൂടാതെ തന്റെ ഓണാഘോഷ ചിത്രങ്ങളിലും കാളിദാസ് തരിണിയുടെ  ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. അന്ന് മുതൽ ആരാധകർക്ക് സംശയം ഉണ്ടായിരുന്നു ഇത് കാളിദാസിന്റെ കാമുകി ആയിരിക്കുമെന്നു, എന്നാൽ ഇപ്പോൾ ഇത് സ്ഥിതീകരിച്ചെത്തിയിരിക്കുയാണ് തരുണി തന്റെ വീഡിയോയിലൂടെ, ഇനിയും വിവാഹം ഉടൻ ഉണ്ടാകുമോ എന്നാണ് ആരാധകരുടെ ചോദ്യം,