തെന്നിന്ത്യൻ താരങ്ങളായ ഗൗതം കാർത്തിക്കും, മഞ്ജിമ മോഹനും പ്രണയത്തിലാണന്നുള്ള വാർത്തകൾ കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് എത്തിയിരുന്നത്. ഈ വിവരം മഞ്ജിമ തന്നേയാണ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ ആരാധകരെ അറിയിച്ചത്. ഇപ്പോൾ  ഇരുവരുടയും വിവാഹത്തീയതിയെ കുറിച്ചുള്ള റിപ്പോർട്ട് ആണ് പുറത്തു വരുന്നത്. ഈ മാസം 28  നെ ചെന്നയിൽ വെച്ചാണ് വിവാഹം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. വിവാഹ വേദികളെ കുറിച്ചുള്ള മുന്നൊരുക്കങ്ങൾ താരങ്ങൾ ഇതുവരെയും പുറത്തുവിട്ടിട്ടില്ല.

വിവാഹ ഒരുക്കങ്ങൾ  എല്ലാം തന്നെ നടത്തുന്നത്  ഇരുവരുടയും സുഹൃത്തുക്കളും,  സഹതാരങ്ങളുമാണ്. വിവാഹ റിസ്പഷൻ ചെന്നയിൽ തന്നെ നടത്താൻ ആണ് ഉദ്ദേശിച്ചിരിക്കുന്നതെന്നും പറയുന്നു. ഇരുവരും പ്രണയത്തിലാണെന്നുള്ള വാർത്ത നടി മഞ്ജിമയാണ് പുറത്തുവിട്ടത്, ജീവിതത്തില്‍ എല്ലാം നഷ്ടപ്പെട്ട അവസ്ഥയില്‍ കാവല്‍ മാലാഖയായി ഗൗതം വന്നുവെന്നും ആ ബന്ധം തന്റെ കാഴ്ചപ്പാടുകളെല്ലാം മാറ്റിമറിച്ചെന്നും മഞ്ജിമ പറഞ്ഞു.ദേവരാട്ടം എന്ന ചിത്രത്തിലൂടെ ആണ് ഇരുവരും കണ്ടുമുട്ടുന്നതും, ഒപ്പം പ്രണയത്തിൽ ആകുന്നതും.

മൂന്ന് വര്‍ഷം മുമ്പ് തകര്‍ന്നിരുന്നപ്പോള്‍ ഒരു കാവല്‍ മാലാഖയെ പോലെ നീ എന്റെ ജീവിതത്തിലേക്ക് വന്നു. ജീവിതത്തെക്കുറിച്ചുള്ള എന്റെ വീക്ഷണം നിങ്ങള്‍ മാറ്റിമറിക്കുകയും ഞാന്‍ എത്ര ഭാഗ്യവതിയാണെന്ന് മനസ്സിലാക്കാന്‍ സഹായിക്കുകയും ചെയ്തു, എന്റെ കുറവുകള്‍ അംഗീകരിക്കാനും പലപ്പോഴും ഞാനായിരിക്കാനും നിങ്ങള്‍ എന്നെ പഠിപ്പിച്ചു. നിങ്ങള്‍ എപ്പോഴും എന്റെ പ്രിയപ്പെട്ട എല്ലാം ആയിരിക്കും’, മഞ്ജിമ മോഹന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു,’കളിയൂഞ്ഞാൽ’ എന്ന ചിത്രത്തിലൂടെ ആയിരുന്നു ബാലതാരമായി മഞ്ജിമ സിനിമയിൽ എത്തിയത്. എന്നാൽ ഒരു വടക്കൻ സെൽഫിയിലൂടെ ആയിരുന്നു താരം  നായിക വേഷത്തിൽ എത്തുന്നത്. നടൻ കാർത്തിക്കിന്റെ മകൻ ആണ് ഗൗതം. കടൽ എന്ന ചിത്രത്തിലൂടെ ആയിരുന്നു ഗൗതം അഭിനയത്തിൽ എത്തിയത്.