മലയാളി പ്രേഷകരുടെ പ്രിയങ്കരനായ നടൻ ആണ് ജയസൂര്യ. ഒരു ജൂനിയർ ആർട്ടിസ്റ്റ് റോളിൽ ആയിരുന്നു താരത്തിന്റെ സിനിമയിലുള്ള ആദ്യ തുടക്കം. ദോസ്ത്, പത്രം എന്നി സിനിമകളിൽ ആയിരുന്നു ജൂനിയർ ആർട്ടിസ്റ്റായി എത്തിയിരുന്നത്. എന്നാൽ താരത്തിന് പ്രേഷകപ്രധാന്യം കിട്ടിയ കഥാപത്രം ചെയ്യ്ത സിനിമ ഊമപെണ്ണിനെ ഉരിയാടാ പയ്യൻ ആയിരുന്നു. അതിനു ശേഷം പ്രണയമണി തൂവൽ, കാട്ടുചെമ്പകം, സ്വപ്നകൂട് , പുലിവാല് കല്യാണം എന്നി സിനിമകളിൽ ജയസൂര്യ അഭിനയിച്ചു. ഇപ്പോഴിതാ ആദ്യമായി മഞ്ജുവിനൊപ്പം നായകനായി എത്തുന്ന പുതിയ ചിത്രം ‘മേരീ ആവാസ് സുനോ’ എന്ന ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് ടീസര്‍ ലോഞ്ച് കഴിഞ്ഞ ദിവസം നടക്കുകയുണ്ടായി ചടങ്ങിനിടെ മഞ്ജു വാര്യരുമായി തനിക്കുള്ള സൗഹൃദത്തെക്കുറിച്ചും അവരോടുള്ള ആരാധനയെ കുറിച്ചും ആദ്യമായി വേദിയിൽ വെച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ജയസൂര്യ. താരത്തിന്റെ വാക്കുകൾക്ക് നിറഞ്ഞ കൈയ്യടി ആണ് ലഭിച്ചത്.


താരത്തിന്റെ വാക്കുകൾ.. ഈ നിറഞ്ഞ സദസ്സിന്റെ മുന്നിൽ ഇങ്ങെനെ നിൽക്കുമ്പോൾ വളരെയധികം അഭിമാനം ആണ് തോന്നുന്നത്. വെള്ളം, ക്യാപ്റ്റൻ എന്നി ചിത്രങ്ങൾ തന്ന സുഹൃത്തു പ്രജേഷിനോട് വളരെ കടപ്പാടുണ്ട് ഇപ്പോൾ അദ്ദേഹം തന്ന മൂന്നാമത്തെ ചിത്രമാണ് ‘മേരി ആവാസ് സുനോ’ എന്ന ചിത്രം. അതുപോലെ സുസു സുധി വാല്മികത്തിലൂടെ ആണ് ഞാൻ ശിവദയെ പരിചയപെടുത്തിയത്, ഏതു കഥാപാത്രത്തെയെയും വിശ്വസിച്ചേൽപ്പിക്കാവുന്ന ഒരു നടിയാണ് ശിവദ. പിന്നീട് ജയസൂര്യ പറഞ്ഞത് തനിക്ക് വളരെ പ്രധാനപെട്ട ആളെ കുറിച്ച് പറയുകയാണ്. ഒരുപാട് വർഷങ്ങൾക്ക് മുമ്പ് ഞാൻ ജൂനിയര്‍ ആര്‍ടിസ്റ്റായി ഒരു വേഷമെങ്കിലും കുട്ടുമോ എന്നറിയാൻ പല ലൊക്കേഷനുകളിലും അലഞ്ഞു തിരിഞ്ഞു നടക്കുന്ന സമയം അങ്ങനെ അന്ന് പത്രം എന്ന സിനിമയുടെ ലൊക്കേഷനിലും എത്തി അതിന്റെ നായിക മഞ്ജു വാര്യർ ആണെന്ന് അറിഞ്ഞപ്പോൾ ഒരു ചെറിയ വേഷമെങ്കിലും കിട്ടാൻ അവിടെ തന്നെ നിന്നു.


അങ്ങനെ പത്രം എന്ന ചിത്രത്തിൽ ഒരു ചെറിയ റോള് കിട്ടുകയും ചെയ്യ്തു. ആ ചിത്രത്തിൽ ഒരു സീനിൽ ഇതുപോലെ പത്രക്കാര്‍ ഇരിക്കുന്നതിന്‍റെ കൂട്ടത്തില്‍ ആദ്യത്തെയോ രണ്ടാമത്തെയോ നിരയിലിരിക്കാനുള്ള ഒരു ഭാഗ്യം എനിക്ക് കിട്ടിയിരുന്നു.അന്നുമുതലേ ഒരുപാട് ആരാധിക്കുന്ന നായികയാണ് മഞ്ജു . മമ്മൂക്കയും ലാലേട്ടനും പോലെ. അത്തരത്തിലൊരാളാണ് മഞ്ജുവും.വളരെ അടുത്ത സുഹൃത്തിനെ പോലെ ആയിരുന്നു മഞജുവിന്റെ പെരുമാറ്റം. എപ്പോഴും ഒരു ചിരിച്ച മുഖത്തോടെയല്ലാതെ കാണാറില്ല. സീനിയോരിറ്റിയും കാര്യങ്ങളും ഒന്നുമില്ലാതെ എന്നും ഒരു സ്റ്റുഡന്‍റിനെപ്പോലെയിരിക്കുന്നതിനാലാണ് അവർ ഇന്ന് സൂപ്പര്‍ സ്റ്റാറായിരിക്കുന്നത് എന്നും ജയസൂര്യ പറയുമ്പോൾ നിറഞ്ഞ കൈയ്യടിയാണ് താരത്തിന് ലഭിച്ച ത് .