താൻ ഏതു വേദികളിൽ ചെന്നാലും  എല്ലാവർക്കും ഒരു പ്രധാന ചോദ്യം എന്നോട് ചോദിക്കാനുണ്ടന്നു ദുൽഖർ  സൽമാൻ പറയുന്നു അത് മറ്റൊന്നുമല്ല എന്നാണ് താൻ മമ്മൂട്ടിയോടൊപ്പം അഭിനയിക്കുന്നത് എന്ന്. എന്നാൽ ഇതുവരെയും മലയാളത്തിൽ അങ്ങനെ ഒരു ചിത്രം ഉണ്ടായിട്ടില്ല. എന്നാൽ ഈ ചോദ്യങ്ങൾക്ക് ഒന്നും കൃത്യമായ ഒരു മറുപടി താരം നൽകിയിട്ടുമില്ല. എന്നാൽ ഇപ്പോൾ താരം പറയുന്നു ഇങ്ങനെ അങ്ങോട്ട് പോകുവാണെങ്കിൽ താൻ മൂപ്പരുടെ വാപ്പയായി അഭിനയിക്കേണ്ടി വരുമെന്നു ദുൽഖർ പറയുന്നു.

ഞാനും  , അദ്ദേഹവും തമ്മിലുള്ള ചിത്രം അത്ര വിദൂരതയിൽ ഒന്നുമല്ല, അത് ഉടൻ നടക്കും. താനിപ്പോൾ താടി കറുപ്പിക്കാൻ വേണ്ടി ചെയ്‌യേണ്ടതെല്ലാം ചെയ്യാൻ തുടങ്ങി ദുൽഖർ പറയുന്നു. ഞാൻ നരക്കാൻ തുടങ്ങി, ശരിക്കും വയസ്സനായി കൊണ്ടിരിക്കുകയാണ്, എന്നാൽ എന്റെ വാപ്പയായ മമ്മൂട്ടി എന്താണ് ചെയ്യുന്നത് എനിക്കറിയില്ല  ഈ കണക്കിന്  ഇങ്ങനെ പോകുവാണെങ്കിൽ താൻ പുള്ളിക്കാരന്റെ വാപ്പയായി അഭിനയിക്കേണ്ടി വരുമെന്നും ദുൽഖർ പറയുന്നു.

എനിക്ക് അദ്ദേഹത്തിന്റെ വാപ്പയായി അഭിനയിക്കാൻ പ്രേത്യകിച്ചു മേക്കപ്പ് ചെയ്‌യേണ്ടി വരില്ല ദുൽഖർ പറയുന്നു, താൻ ശരിക്കും തന്റെ വാപ്പച്ചിയുടെ ഫാൻ തന്നെയാണ്, അതുകൊണ്ടു തന്നെ അദ്ദേഹത്തിനോടൊപ്പം അഭിനയിക്കാൻ ആഗ്രഹം ഉണ്ട്. സത്യത്തിൽ വാപ്പച്ചി ഏങ്ങനെയാണ് ഈ ഹെൽത്തും, സൗന്ദര്യവും കൊണ്ട് നടക്കുന്നതെന്നു തനിക്കറിയില്ല എന്നും ദുൽഖർ പറയുന്നു. ഞങ്ങൾ തമ്മിൽ ഉള്ള ഒരു ചിത്രം അദ്ദേഹവും കൂടി വിചാരിക്കണം , ലാസ്റ്റ് വാക്ക് അദ്ദേഹത്തിന്റെ ആണ് താരം പറയുന്നു.ഇപ്പോൾ ദുല്ക്കരിന്റെ ഹോളിവുഡ് ചിത്രമായ ചുപ്പ് റീലിസിനായി ഒരുങ്ങുകയാണ്.