മലയാളത്തിലും, തെന്നിന്ധ്യയിലും  ഒരുപോലെ ആരധകരുള്ള നടിയാണ് സ്നേഹ. മലയാളത്തിൽ താരത്തിന് കൂടുതൽ അവസരം ലഭിച്ചത് മമ്മൂട്ടിക്കും, മോഹൻലാലിനൊപ്പവുമാണ്. എന്നാൽ സ്നേഹയും, തമിഴ് നടൻ പ്രസന്നയും  തമ്മിൽ വിവാഹം കഴിഞ്ഞതിനു ശേഷം താരം സിനിമയിൽ നിന്നും ഇടവേള എടുത്തിരുന്നു, ആ ഇടവേളക്കു ശേഷം ഇപ്പോൾ താരം മമ്മൂട്ടി അഭിനയിക്കുന്ന ‘ക്രിസ്റ്റഫർ’എന്ന ചിത്രത്തിലൂടെ  ഒരു തിരിച്ചു വരവ് നടത്തുകയാണ്. ഇപ്പോൾ താരം  മമ്മൂട്ടിയെ കുറിച്ചും തനിക്കു സിനിമകൾ കുറയാനുള്ള കാരണത്തെ കുറിച്ചും തുറന്നു പറയുകയാണ്.

ഇപ്പോൾ തന്റെ മക്കളോടൊപ്പം തനിക്കു വിട്ടുമാറാൻ കഴിയാത്തതുകൊണ്ടാണ് തനിക്കു സിനിമകൾ കുറയാൻ കാരണം താരം പറയുന്നു. കൂടാതെ തനിക്കു ചേരുന്ന വേഷങ്ങൾ വരുകയാണെങ്കിൽ മാത്രമേ താൻ ഇനിയും അഭിനയിക്കുന്നുള്ളു എന്ന തീരുമാനിക്കുകയും ചെയ്യ്തു. തനിക്കു എപ്പോളും നല്ല പ്രൊജെക്ടുകൾ മാത്രമേ സംവിധയകാൻ ഉണ്ണികൃഷ്ണൻ ചേട്ടൻ നൽകാറുള്ളൂ, അങ്ങനെയാണ് മമ്മൂക്കയോടൊപ്പമുള്ള  ‘ക്രിസ്റ്റഫർ’ എന്ന ചിത്രത്തിൽ അഭിനയിക്കാൻ തീരുമാനിച്ചത് സ്നേഹ പറയുന്നു, താൻ അന്ന് ‘തുറുപ്പുഗുലാനിൽ’  അഭിനയിച്ച കണ്ട അതെ മമ്മൂക്കയെ തന്നെയാണ് ക്രിസ്റ്റഫറിലും താൻ കണ്ടത്.

ആദ്യമായി മമ്മൂക്കക്കൊപ്പം അഭിനയിക്കാൻ വളരെ പേടി ആയിരുന്നു, എന്നാൽ  അദ്ദേഹം എല്ലാവരോടും വളരെ എളിമയോടെയാണ് പെരുമാറിയിരുന്നത്. മറ്റു താരങ്ങളുമായൊക്കെ ഇരുന്ന് സംസാരിക്കുമായിരുന്നു. അദ്ദേഹത്തെ കുറിച്ച് എനിക്ക് ഇഷ്ടമുള്ള കാര്യവും അത് തന്നെയാണ്,അദ്ദേഹത്തോടപ്പം അ  ഭിനയിക്കുന്നത്  വളരെ രസമുള്ള കാര്യമാണ്. ചിത്രത്തിൽ സ്നേഹ കൂടാതെ  ഐശ്വര്യ ലക്ഷ്‌മി, അമല പോൾ ,ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം, തമിഴ് നടൻ വിനയ് എന്നിവരും അഭിനയിക്കുന്നു.