മലയാള സിനിമയിലെ യുവാനായികമാരിൽ ഒരാളായ ഗ്രേസ് ആന്റണി മമ്മൂട്ടിയെ കുറിച്ചും, റോഷാക്കിനെ കുറിച്ചും ഒരു അഭിമുഖ്ത്തിൽ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധ ആകുന്നത്. തനിക്കു മമ്മൂക്കയുടെ ഒപ്പം റോഷാക്ക് എന്ന ചിത്രത്തിൽ അവസരം ലഭിച്ചത് തന്നെ വലിയ ഒരു ഭാഗ്യമായി ആണ് കരുതുന്നത്. ചിത്രത്തിൽ അഭിനയിക്കുന്നതിനു വേണ്ടി നിസാംഇക്ക വിളിച്ചു എന്നോട് പറഞ്ഞു താൻ ഒരു സിനിമ ചെയ്യുന്നുണ്ട് അതിൽ മമ്മൂക്ക ആണ് അഭിനയിക്കുന്നത്, അതിലേക്കു അദ്ദേഹത്തിന്റെ പെയർ ആയി അഭിനയിക്കാൻ ആണ്.
സത്യത്തിൽ ആ വാക്കുകൾ എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല, ഞാൻ ആ ചിത്രം ചെയ്യാൻ ഓക്കേ പറയുകയും ചെയ്യ്തു. അതിനു ശേഷം അമ്മയുടെ മീറ്റിങ് സമയത്തു ഞാൻ അദ്ദേഹത്തെ കണ്ടിരുന്നു അപ്പോൾ ഞാൻ അദ്ദേഹത്തോട് പറഞ്ഞു നിസാംമിക്ക എന്നെ വിളിച്ചിരുന്നു ഇതുപോലരു പടം ചെയ്യണം എന്ന് പറഞ്ഞു മമ്മൂക്ക ആണ് നായകൻ എന്ന് പറഞ്ഞു പെട്ടന്നു മമ്മൂക്കയുടെ എന്നോടുള്ള ചോദ്യം വലിയ ഷോക്കിങ് ആയി പോയി .
എന്താണ് എന്നോടൊപ്പം അഭിനയിക്കാൻ പറ്റില്ലേ ഈ ഒരു ചോദ്യം കേട്ട് ഞാൻ സ്തംഭിച്ചു പോയി, ഞാൻ പറഞ്ഞു ഇക്ക അങ്ങനെയല്ല എനിക്ക് വലിയ താല്പര്യം ആണ്. എങ്കിൽ ഓക്കേ എന്ന് പറഞ്ഞു അദ്ദേഹം പോയി, പിന്നീട് താൻ മമ്മൂക്കയെ കാണുന്നത് റോഷാക്കിന്റെ സെറ്റിൽ വെച്ചാണ്. ശരിക്കും പറഞ്ഞാൽ ഇത്രയും സ്വീറ്റായ മനുഷ്യനെ താൻ കണ്ടിട്ടില്ല നടി പറയുന്നു.