‘അമ്മ സംഘടനയിൽ വിജയ് ബാബുവിന്റെ പ്രശ്നം രൂക്ഷമാകുകയാണ്. മാലാ പാർവതി രാജി വെച്ചതിനു പുറമെ ഇപ്പോൾ ശ്വേതാ മേനോനും കുക്കു പരമേശ്വരനും രാജി വെക്കാൻ ഒരുങ്ങുകയാണ്. മാലപർവതിയുടെ രാജയിൽ പ്രതികരിച്ചു കൊണ്ട് നടൻ മണിയൻ പിള്ള രാജു. ഒരു സംഘടന എന്ന നിലയിൽ അതിൽ കുറച്ചു റൂൾസ് ഉണ്ട് വെറുതെ അങ്ങ് ഒരാളെ ചവിട്ടി പുറത്താക്കാൻ പാടില്ല. മാല പാർവതി എന്ത് വേണം എങ്കിലും ചെയ്യട്ടെ പക്ഷേ സംഘടനയിലെ മറ്റ് അംഗങ്ങളെക്കൂടി കേള്‍ക്കേണ്ട ബാധ്യത ഞങ്ങള്‍ക്കുണ്ട്.

സ്ത്രീകൾക്ക് അവരുടെ സംഘടന ഉണ്ട് മറ്റെന്നാള്‍ ചേരുന്ന യോഗത്തിലേക്ക് ഡബ്‌ള്യുസിസിയെ ഉള്‍പ്പെടെ വിളിച്ചിട്ടുണ്ട്. മണിയന്‍ പിള്ള രാജു മാധ്യമങ്ങളോട് പറഞ്ഞു.അതുപോലെ ഐസിസിയുടെ  സ്ഥാനത്തിരുന്നു കൊണ്ട് അംഗീകരിക്കാൻ കഴിയാത്ത കാര്യമാണ് വിജയ് ബാബുവിന്റെ കാര്യത്തിൽ ഉണ്ടായത് എന്ന് മാല പാർവതി പറയുന്നു, അതിനാലാണ് താനും രാജി വെച്ചത് താരം പറഞ്ഞു. പത്രക്കുറുപ്പിൽ അദ്ദേഹം രാജി വെച്ച് എന്നു പറയുന്നത് അദ്ദേഹം സ്വയമേ എടുത്ത കാര്യം ആണെന്നും നടി പറഞ്ഞു.