ഒരുകാലത്തു മലയാള സിനിമയുടെ നിറസാന്നിധ്യമായ നടി ആയിരുന്നു മാതു.നടിയുടെഎക്കാലവും സിനിമയിൽ ശ്രെദ്ധിക്കപെട്ട ഒരു വേഷം ആയിരുന്നു അമരത്തിലെ മമ്മൂട്ടിയുടെ മകൾ മുത്തുവിന്റെ വേഷം. അങ്ങനെ ഒരു കഥാപാത്രം അവിസ്മരണമാക്കിയ നടി ഇന്നും മലയാള സിനിമ ഓർമ്മിക്കുന്ന ഒരു മുഖം ആണ്. എന്നാൽ താരം ഇപ്പോൾ മലയാള സിനിമയിൽ ഒരുപാടു അകലെയാണ്. താരം പറയുന്നു തനിക്കു പഠിച്ച ഒരു ഡോക്ടർ ആകാൻ ആയിരുന്നു ഇഷ്ട്ടം പക്ഷെ അത് സാധിച്ചത് അമരം എന്ന സിനിമയിൽ ആയിരുന്നു എന്നും പറയുന്നു.


മാതു തന്റെ അഭിനയം ആരംഭിച്ചത് തന്നെബാലതാരമായി ഒരു കന്നഡ ചിത്രത്തിൽ ആയിരുന്നു. എന്നാൽ മലയാളത്തിലെ തന്റെ ആദ്യ ചിത്രം നെടുമുടി വേണു അഭിനയിച്ച ‘പൂരം’ എന്ന ചിത്രത്തിലൂടെ ആണ്. കൂടാതെ തെലുങ്കിലും, തമിഴിലും നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. സിനിമയിൽ കൂടുതൽ ശ്രെദ്ധിക്കപ്പെട്ടിരുന്ന സമയത്താണ് താൻ ഡോ ജേക്കബിനെ കണ്ടു മുട്ടുകയും തുടർന്ന് നല്ലൊരു സൗഹൃദവും കൂടെ തന്നെ പ്രണയവും ഉണ്ടാകുന്നത്. വീട്ടുകാരുടെ സമ്മതം ഇല്ലാതെ ഒരു അന്യ മതസ്ഥനെ വിവാഹം കഴിച്ചു , വിവാഹത്തോട് മാതു എന്ന തന്റെ പേര് മാറ്റി മീന എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി.


വിവാഹത്തോട് മാതു ഭർത്താവിനൊപ്പം അമേരിക്കയിലേക്കു പോയി, എന്നാൽ നല്ലൊരു കുടുംബജീവിതം പ്രതീഷിച്ച മാതു ഭർത്താവുമായി ബന്ധം പിരിയുകയായിരുന്നു. താരത്തിന് രണ്ടു കുട്ടികളും ഉണ്ട് , ഇപ്പോൾ താരം തന്റെ അച്ഛനും, അമ്മക്കൊപ്പം ന്യൂയോർക്കിൽ ആണ് താമസം. നൃത്താഞ്ജലി എന്ന പേരിൽ ഇപ്പോൾ ഒരു ഡാൻസ് സ്കൂൾ നടത്തുന്നു.