മലയാള സിനിമയിലെ പ്രേഷകരുടെ മനസിൽ ഇന്നും ഇടം പിടിച്ച നടൻ ആണ് ഉണ്ണി മുകുന്ദൻ. താരത്തിന്റെ മേപ്പടിയാൻ  എന്ന ചിത്രം താരത്തിന്റെ  കരിയർ തന്നെ ഉയർത്തിയ ചിത്രം ആണ്, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രം ഷെഫീഖിന്റെ സന്തോഷ൦ ഇന്നു തീയറ്ററുകളിൽ എത്തുകയാണ്, ചിത്രത്തിന്റെ  പ്രൊമോഷന് വേണ്ടിയുള്ള  പല അഭിമുഖങ്ങളും ശ്രെദ്ധ ആകാറുണ്ടായിരുന്നു ഇപ്പോൾ അതുപോലേ ഉള്ള ഒരു അഭിമുഖം ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. താരത്തിനോട് പ്രണയ ലേഖനം കൊടുത്തിട്ടുണ്ടോ എന്ന അവതാരകയുടെ  ചോദ്യത്തിനു താരം നൽകിയ മറുപടി


സ്‌കൂളില്‍ കിട്ടിയിട്ടുണ്ട്. ഇഫ് യു ലൈക്ക് മീ, സ്മയില്‍ എന്നായിരുന്നു ആദ്യത്തെ വരി. അത് വായിച്ചതും എനിക്ക് നാണം വന്നു. പിന്നെ വായിച്ചില്ലെന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്. പോലീസ് സ്‌റ്റേഷനില്‍ കയറിയിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഉണ്ട്. ഇടി കേസുണ്ട്. ആക്‌സിഡന്റ് കേസുണ്ട്,ക്ലാസ് കട്ട് ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ തന്റെ ഓര്‍മ്മ പങ്കുവെക്കുകയായിരുന്നു ഉണ്ണി മുകുന്ദന്‍.

ജീവിതത്തില്‍ ഒരിക്കല്‍ മാത്രമാണ് ക്ലാസ് ബങ്ക് ചെയ്തിട്ടുള്ളത്. ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ്.ശക്തിമാന്‍ കത്തി നില്‍ക്കുന്ന സമയമാണ്. സ്‌കൂളിലെ കുട്ടികള്‍ ഇതേക്കുറിച്ച് പറയുമ്പോള്‍ എനിക്ക് പറയാനൊന്നുമില്ല. കാരണം ഞാന്‍ ആ സമയത്തേക്ക് ഉറങ്ങിപ്പോകും. അങ്ങനെ ഞാനൊരു കടും കൈ ചെയ്തു. എന്റെ സൈക്കിളിന്റെ കീ മാറ്റി വച്ചു. അമ്മ സ്‌കൂള്‍ ടീച്ചറാണ് ,കീ അലമാരയുടെ താഴെയിട്ടിട്ട്. അയ്യോ കീ കാണുന്നില്ലേയെന്ന് ഭയങ്കര അഭിനയം.അങ്ങനെ ഞാൻ ക്ലാസ് കട്ട് ചെയ്യ്തു.ഉണ്ണി മുകുന്ദൻ പറയുന്നു.