ബിഗ് സ്‌ക്രീനിലൂടെ വന്നു ഇപ്പോൾ മിനി സ്‌ക്രീനിൽ എത്തിയ താരമാണ് കൃഷ്ണ. ആദ്യകാലത്തു താരം ഒരുപിടി നല്ല സിനിമകളിൽ അഭിനയിച്ചു എന്നാൽ വേണ്ടത്ര ശ്രെധ പുലർത്താൻ കഴിഞ്ഞില്ല, ഇപ്പോൾ താരം തനിക്കു നഷ്ട്ടപെട്ട ആ സിനിമയെ കുറിച്ചും ,സിനിമ വിട്ട് സീരിയൽ ചെയ്യുന്നതിനെ കുറിച്ച്തുറന്നു പറഞ്ഞു ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ. അനിയത്തിപ്രാവ് താൻ ചെയ്യേണ്ടിയിരുന്ന സിനിമയാണെന്ന് നടൻ കൃഷ്ണ. നിർഭാഗ്യവശാലാണ് ആ വേഷം കൈവിട്ടുപോയതെന്നും ഇന്നും അത് ഓർക്കുമ്പോൾ വിഷമം ഉണ്ടെന്നും നടൻ പറഞ്ഞു. കുഞ്ചാക്കോ ബോബൻ സിനിമയുടെ ഇരുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുന്ന വാര്‍ത്ത കണ്ടപ്പോൾ ഒരുപാട് വിഷമം തോന്നി.


ഞാനും, ചാക്കോച്ചനും ഒന്നിച്ചു വന്നതായിരുന്നു സിനിമ ഫീൽഡിൽ എന്നാൽ എന്റെ സമയദോഷം കൊണ്ട് എനിക്ക് അനിയത്തിപ്രാവിൽ അഭിനയിക്കാൻ കഴിഞ്ഞില്ല. അവിടുന്നേ തുടങ്ങിയ സമയദോഷമാണ്, അത് ഇപ്പോഴും തുടര്‍ന്ന് പോവുന്നുണ്ട്. അതിനെ ഞാന്‍ പോസിറ്റീവായെടുത്തു. അതിലോട്ട് അധികം അങ്ങനെ ആലോചിച്ചിരിക്കാറില്ല, അടുത്തതിലേക്ക് പോണം നടന്‍ പറഞ്ഞു. ഇന്ന് സിനിമയിൽ യിന്ന ആളുവേണം എന്നൊന്നുമില്ല ഒരുപാടു അഭിനേതാക്കൾ ഉണ്ട്. തനിക്ക് സമയം ഇല്ലെങ്കിൽ വേറൊരാൾ .


താരം തിങ്കൾ കലമാൻ എന്ന സീരയലിൽ ആണ് ഇപ്പോൾ അഭിനയിക്കുന്നത് . സിനിമയിൽ  ള്ളവർക്കു സീരിയലിൽ അഭിനയിക്കുന്നവര് പുച്ഛം ആണ്. സിനിമയിൽ നല്ല വേഷങ്ങള്‍ കിട്ടാതിരുന്നപ്പോളാണ് സീരിയൽ ചെയ്യുന്നത്. മുഴുനീള വേഷങ്ങൾ അല്ലെങ്കിലും ഇതിനിടെ ദൃശ്യം 2, സിബിഐ അ‍ഞ്ചാം ഭാഗം, പത്തൊമ്പതാം നൂറ്റാണ്ട് തുടങ്ങിയ സിനിമകൾ ചെയ്തിരുന്നു. സീരിയല്‍ തന്ന ചോറുണ്ട ആളാണ്. എങ്കിലും സിനിമയിൽ അഭിനയിക്കുന്നവർ സീരിയൽ ചെയ്യരുതെന്നാണ. രണ്ടു തരത്തിലുള്ള പ്രേക്ഷകരാണ് നമുക്കിടയിൽ ഉള്ളത് നടൻ പറയുന്നു.