മലയാളത്തിലെ യുവനടന്മാർ ആണ് ആസിഫലിയും, നിവിൻ പോളിയും, ഇപ്പോൾ ഇരുവരും ഒന്നിച്ച ഒരു ഫാന്റസി ചിത്രം ആണ് മഹാവീര്യർ. ഇപോൾ ഈ ചിത്രത്തെ പര്ശംസിച്ചു കൊണ്ട് സംവിധയകനും, നടനുമായ നാദിർഷ രംഗത്തു എത്തിയിരിക്കുകയാണ്. ചിത്രം കണ്ടതിനു ശേഷം കുറച്ചു നിരൂപണങ്ങൾ കഴിഞ്ഞ ദിവസങ്ങളിലായി ഉയർന്നു വന്നിരുന്നു എന്നാൽ ആയ നിരൂപണത്തെ പാടെ വിമർശിച്ചു കൊണ്ടാണ് നാദിർഷ എത്തുന്നതും. താൻ ഈ ചിത്ര൦ കാണാൻ പോയെന്നും വളരെ ഇഷ്ട്ടമായെന്നും താരം പറയുന്നു.

മഹർവീര്യർ ചിത്രം കണ്ടു ഇന്ന് എന്നാൽ റിലീസ് ആയപ്പോൾ തന്നെ കാണണം എന്നുവിചാരിച്ചിരുന്നു,എന്നാൽ സമയം തരപ്പെട്ടില്ല. എന്നാൽ സിനിമ കാണുന്നതിന് മുൻപ് ഒരു നിരൂപണം കണ്ടിരുന്നു ഈ ചിത്രം ബുദ്ധിയുള്ളവർ മാത്രമേ  കാണാൻ കഴിയു എന്ന് ,അപ്പോൾ ഞാൻ കാണണോ എന്ന്ആദ്യം  ശങ്കിച്ച് ,  അങ്ങനെയാണ് ചിത്രം കാണാൻ പോയത് നാദിർഷ പറയുന്നു. എനിക്ക് ചിത്രം ഒരുപാടു ഇഷ്ട്ടം ആയി എബ്രിഡ് ഷൈനനോട് വലിയ ആദരവ് തോന്നി, എന്നാൽ സിനിമ കാണാൻ വലിയ ബുദ്ധി വേണമെന്നു തോന്നുന്നില്ല നാദിർഷ പറയുന്നു.

ഈ ചിത്രം കാണാൻ പ്രത്യകിച്ചു വലിയ ബുദ്ധി ഒന്നും വേണമെന്നില്ല നാദിർഷ പറഞ്ഞു ഒപ്പം നിവിനും, ആസിഫലിക്കും നന്ദിയും പറഞ്ഞു. പ്രസിദ്ധ സാഹിത്യകാരൻ എം മുകുന്ദന്റെ കഥക്ക് തിരക്കഥ ഒരുക്കിയാണ് ചിത്രം നിര്മിച്ചിരിക്കുന്നതും. ആസിഫ് അലി, നിവിൻ പോളി, എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രം ആണ് മഹാവീര്യർ.