അങ്ങനെ ബിഗ് ബോസ്സിന്റെ അന്തിമ വിധിയും കഴിഞ്ഞു പോയി. ദില്ഷയെ വിന്നറായി പ്രഖ്യാപിക്കുകയും ചെയ്തു. 100  ദിവസവും ബിഗ് ബോസ്സിൽ നിന്ന്   വിന്നറായി എത്തണം എന്ന് വിചാരിച്ച ലക്ഷ്മി പ്രിയക്ക് നാലാം സ്ഥാനം ആണ് ലഭിച്ചത്. ഇപ്പോൾ താരം എയർപോർട്ടിൽ എത്തിയതിനു ശേഷമുള്ള  ബിഗ് ബോസ്സിലെ ഷോ അനുഭവത്തെ കുറിച്ചുള്ള ആ ദ്യ മറുപടി പ്രസ്സംഗം ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. ബിഗ് ബോസ്  വീടിനുള്ളിൽ താമസിച്ചതുകൊണ്ടു ഇനിയും ലോകത്തിന്റെ ഏതു കോണിൽ വേണേലും താമസിക്കാം എന്നാണ് ലക്ഷ്മി പറയുന്നത്.

താൻ ഇവിടെ നിന്നും ബിഗ് ബോസ്സിൽ പോകുമ്പോൾ തന്നെ ജയേഷേട്ടൻ പറഞ്ഞിരുന്നു നീ 100 ദിവസം തികക്കുമോ എന്ന് സത്യത്തിൽ ജയേഷേട്ടന്റെ ആ വാക്കുകൾ തന്നെയാണ് എന്നെ ആ വീട്ടിൽ നിൽകാൻ പ്രേരിപ്പിച്ചത്. ബിഗ് ബോസ് വീട് എനിക്ക് കൂടുതൽ പ്രിയപ്പെട്ടതാണ് വളരെ പോസിറ്റിവിറ്റി നിറക്കുന്ന ഒരു വീടാണ് ബിഗ് ബോസ് എനിക്ക് ആ വീട് കൂടുതൽ മിസ്സ് ചെയ്‌യും. നല്ലതുപോലെ അവിടെ എനിക്ക് സംസാരിക്കാൻ കഴിഞ്ഞു എന്റെ ഈ കഴിവ് തന്നെയാണ് എന്നെ അവിടെ 100  ദിവസം തികയ്ക്കാൻ കഴിഞ്ഞത് ലക്ഷ്മി പറയുന്നു.

ദിൽഷാണ് യാതാർത്ഥ വിന്നർ എന്ന് ഞാൻ ഒരിക്കലൂം പറയില്ല, ഒരു മനുഷ്യൻ കടന്നു പോകുന്ന എല്ലാ വൈകാരിക പ്രശ്നങ്ങളിലൂടെ ആണ് എല്ലാം മത്സരാർത്ഥികളും  കടന്നു പോയത് അതുകൊണ്ടു തന്നെ ദില്ഷ വിന്നർ എന്ന് പറയാൻ പറ്റില്ല, എനിക്ക് ഒരുപാട് പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നു, സങ്കടം,   സന്തോഷം ദേഷ്യം അങ്ങനെ എല്ലാം നടന  വിസ്‌മയങ്ങളിലൂടെയും കടന്നു പോയി. ചില പ്രേഷകരുടെ കമന്റ്സ് വായിച്ചു കഴിഞ്ഞപ്പോൾ  എനിക്ക് തോന്നി ഞാനാണു വിന്നർ ആകേണ്ടത് എന്നും , എന്നെ ഇവിടം വരെ എത്തിച്ച എന്റെ ഭർത്താവിനും, മകൾക്കും, ഗുരുക്കന്മാർക്കും, ബന്ധുക്കൾക്കും, പ്രേഷക്കർക്കും എന്റെ നന്ദി അറിയിക്കുന്നു ലക്ഷ്മി പ്രിയ പറയുന്നു.