കുബേരൻ എന്ന ചിത്രത്തിലൂടെ ബാലതാരമായി ആണ് കീർത്തി സുരേഷ് അഭിനയ രംഗത്തേക്ക് കടന്നു വന്നത്, പിന്നീട് ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെ നായിക പദവിലയിലേക്കു കടന്നു വരുകയും ചെയ്യ്തു. അമ്മ മേനക സുരേഷിന്റെ പാത പിന്തുടർന്ന് കൊണ്ടാണ് കീർത്തി സിനിമയിലേക്ക് എത്തിയത് തന്നെ. മേനകയുടയും ,സുരേഷ് കുമാറിന്റെയും മകളായ കീർത്തിയുടെ വിശേഷങ്ങൾ അറിയാൻ  ആരാധകർക്കു  എന്നും  കൗതകം ആണ്. ഇപ്പോൾ മേനക കീർത്തിയുടെ വിശേഷങ്ങൾ പറയുന്ന ഒരു അഭിമുഖം ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുക്കുന്നത്.


ചെറുപ്പത്തിൽ വയലിൻ പഠിച്ചിട്ടുള്ള കീർത്തി പരിപാടികളിൽ വയലിൻ വായിക്കാൻ പോകാറുണ്ടായിരുന്നു. തിരുവനന്തപുരത്തേക്ക് താമസം മാറി എത്തിയ ശേഷം കീർത്തിക്കൊപ്പം താൻ അതിനൊന്നും കൂടെ പോയിട്ടില്ല. അമ്മയെന്ന നിലയിൽ തനിക്ക് പിഴ സംഭവിച്ചത് അക്കാര്യത്തിലാണ് എന്ന് പറഞ്ഞാണ് മേനക പൊട്ടിക്കരഞ്ഞത്,മകളോട് മാപ്പ് പറയുകയും ചെയ്യുന്നുണ്ട് മേനക.തെന്റെ മകൾക്കു വലിയ ഇഷ്ട്ടം ആയിരുന്നു വയലിൻ വായിക്കുന്നത്.ഞങൾ മദ്രാസിൽ നിന്നും തിരുവനന്തപുരത്തു വന്നതിനു ശേഷം പിന്നെ കീർത്തിയുടെ ആ ഇഷ്ട്ടം നടത്താൻ പറ്റിയില്ല മേനക പറയുന്നു.

തിരുവനന്തപുരത്ത് വന്ന ശേഷം ഒന്നല്ല രണ്ടല്ല അഞ്ചാറ് പരിപാടികൾക്ക് ഞാൻ പോയിട്ടേ ഇല്ല. മാനസികമായി, അമ്മ വന്നില്ല എന്നൊരു വിഷമം അവൾക്കും ഉണ്ടായിരുന്നു. ഈയിടെ ആയിട്ട് മകളുടെ ആൽബമൊക്കെ നോക്കുമ്പോഴാണ് ഈ പരിപാടികൾക്ക് ഒന്നും ഞാൻ പോയിട്ടില്ലല്ലോ എന്ന് ഓർക്കുന്നത് മേനക പറയുന്നു.ആ ഒരു കാര്യത്തിൽ അമ്മ എന്ന നിലയിൽ എനിക്ക് പിഴവ് പറ്റി.