രാമനാഥന് ഇതും വശമുണ്ടോ? എന്ന ചോദ്യം പ്രേക്ഷകർക്ക്‌ സുപരിചിതം ആണ് ഈ സംഭാഷണം രാജസേനൻ സംവിധാനം ചെയ്ത് ജയറാം നായകനായ കഥ നായകൻ യെന്ന് ചിത്രത്തിലെ പയ്യാരത്തെ പത്മനാഭൻ എന്ന കഥാപത്രം അവതരിപ്പിച്ച കലാമണ്ഡലം കേശവൻ എന്ന അതുല്യ പ്രതിഭയുടെ സംഭാഷണം ആണ് ഇത്. ശരിക്കും രാമനാഥനെ സിനിമയില്‍ വിശേഷിപ്പിക്കുന്നതിനൊക്കെ യഥാര്‍ത്ഥ ജീവിതത്തില്‍ ഉള്ള ഉദാഹരണമാണ് കലാമണ്ഡലം കേശവന്‍ എന്ന പ്രതിഭ. കവി, കഥകളി നടന്‍, സിനിമ അഭിനേതാവ്, ചെണ്ട വിദ്വാന്‍ അങ്ങനെ നിരവധി മേഖലകളില്‍ പ്രതിഭ തെളിയിച്ച കലാകാരനാണ് കലാമണ്ഡലം കേശവന്‍.

സിനിമ പ്രേമികള്‍ക്ക് ആ നടനെ ഓര്‍മ്മിക്കുവാന്‍ കഥാനായകനിലെ പയ്യാരത്ത് പത്മനാഭന്‍ നായര്‍ എന്ന കഥാപാത്രം മാത്രം മതിയാകും. വളരെ കുറച്ച് സിനിമകളില്‍ മാത്രമാണ് നടന്‍ അഭിനയിച്ചതെങ്കിലും ഇപ്പോഴും പ്രേക്ഷകരുടെ മനസ്സില്‍ നില്‍ക്കുന്ന കഥാപാത്രമായിരുന്നു കഥാനായകനിലേത്. നായകനായ ജയറാം കഥാപാത്രത്തിന് മുകളില്‍ പലപ്പോഴും സ്‌കോര്‍ ചെയ്ത കഥാപാത്രം കൂടിയായിരുന്നു അത്. നല്ലൊരു കാരണവരയിട്ടാണ് അദ്ദേഹം ആ ചിത്രത്തിൽ അഭിനയിച്ചത്. ലാമണ്ഡലം കേശവന്‍ മുഴുന്നീള കഥാപാത്രമായി എത്തിയ ആദ്യ സിനിമ കൂടിയായിരുന്നുഅത്.

മാറാട്ടം എന്ന സിനിമയിലിലൂടെ ആണ് അദ്ദേഹം അഭിനയ ജീവിതത്തിലേക്ക് എത്തിയത്. മാറാട്ടം എന്ന സിനിമയ്ക്ക് ശേഷം കലാമണ്ഡലം കേശവന്‍ തന്റെ രണ്ടാമത്തെ സിനിമയില്‍ അഭിനയിക്കുന്നത് ഏകദേശം പത്ത് വര്‍ഷങ്ങള്‍ കഴിഞ്ഞാണ്. കഥാനായകന്‍ ആയിരുന്നു ആ സിനിമ. കഥാനായകനിലെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ നടനെ തേടി നിരവധി കഥാപാത്രങ്ങള്‍ എത്തി. മോഹന്‍ലാല്‍ എന്ന നടന്റെ ജീവിതത്തിലെ വലിയൊരു നാഴികകല്ലായി മാറിയ വാനപ്രസ്ഥം സിനിമയിലാണ് നടന്‍ പിന്നീട് അഭിനയിക്കുന്നത്.പിന്നീട് സായവർ തിരുമേനി, നാടൻ പെണ്ണും നാട്ടു പ്രമാണി, പരദേശി ,തുടങ്ങി സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. ചെണ്ട വാദ്യാരായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള കലാമണ്ഡലം പുരസ്‌കാരം, കലാസാഹിത്യ അക്കാഡമി പുരസ്‌കാരം തുടങ്ങിയ ബഹുമതികളും നടനെ തേടിയെത്തി.