മലയാള സിനിമയിൽ നിരവധി ചിത്രങ്ങൾ സമ്മാനിച്ച കൂട്ടുകെട്ടാണ് ജയറാം, രാജസേനൻ ടീം. ഇരുവരും ഒന്നിച്ചു പതിനാറ് സിനിമകൾ ആണ് മലയാള സിനിമക്ക് നൽകിയത്. ഇരുവരും തമ്മിൽ പിണക്കത്തിൽ ആണെന്നുള്ള വാർത്തകൾ നേരത്തെ പുറത്തു വന്നിരുന്നു. പലതരത്തിലുള്ള കാരണങ്ങൾ ആണ് ഇതിനെ ചൊല്ലി റിപ്പോർട്ട് എത്തിയത്. ജയറാമുവായുള്ള പിണക്കത്തെക്കുറിച്ചു കേരളകൗമുദിക് നൽകിയ അഭിമുഖ്ത്തിൽ ആണ് രാജസേനൻ മനസ് തുറക്കുന്നത്.

ജയറാമുമായി അകല്‍ച്ചയുണ്ടായതിന് കാരണം എന്താണെന്ന് തനിക്കും അറിയില്ല ജയറാമിനും അറിയില്ലെന്ന് രാജസേനന്‍ പറയുന്നു. ആരെങ്കിലും ഇടപെട്ട് പിണക്കം മാറ്റണമെങ്കില്‍ പിണങ്ങിയത് എന്തിനാണെന്ന് അറിയണം. എന്നാല്‍ അങ്ങനെയൊന്നും ഞങ്ങള്‍ക്കിടയില്‍ സംഭവിച്ചിട്ടില്ല. പണ്ടൊക്കെ അദ്ദേഹത്തെ വിളിക്കുമ്പോള്‍ ഒരു മണിക്കൂര്‍ ഒകെയാണ് സംസാരിച്ചത്.ജയറാമിന്റെ ഒരു ഫോൺ കാൾ വന്നാൽ എന്റെ മക്കൾ പോലും പറയുമായിരുന്നു ഇനിയും അച്ഛനെ നോക്കണ്ട എന്ന് അത്രയ്ക്ക് ഉണ്ടായിരുന്നു ഞങ്ങൾ തമ്മിലുള്ള ആത്മബന്ധം.

എന്നാല്‍ പിന്നീട് ഞാന്‍ വിളിക്കുന്നത് ജയറാമിന് ഡേറ്റ് ചോദിച്ച് വിളിക്കുന്നത് പോലെയായി. വിളിക്കുമ്പോള്‍ ഷോട്ടിലാണ്, തിരിച്ചുവിളിക്കാം എന്നൊക്കെ പറയും. അതൊന്നും എനിക്ക് ഇഷ്ടപ്പെട്ടില്ല.പത്തുപതിമൂന് വര്ഷം കൊണ്ട് ഞങ്ങൾ വിളിക്കാതിരുന്ന സമയം പോലുമില്ലായിരുന്നു. എന്നോട് എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ ചാനലിലൂടെയൊക്കെ ജയറാമിന് പറയാമായിരുന്നു. എന്നാല്‍ അതും അദ്ദേഹം പറഞ്ഞില്ല. ബോധപൂര്‍വ്വം പല ചര്‍ച്ചകളില്‍ നിന്നും എന്റെ പേര് ഒഴിവാക്കും. രാജസേനൻ പറയുന്നു.