ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക്‌ പ്രിയങ്കരിയായ നടിയാണ് പ്രിയ വാര്യർ. സോഷ്യൽ മീഡിയിൽ സജീവമായ താരം ഇപോൾ പങ്കുവെച്ചു ചില ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്.അതുപോലെ താരം നടത്തിയ ചില യാത്രകളെ കുറിച്ചും പറയുന്നുണ്ട്. കടൽ എന്ന് പറയുന്നത് തനിക്കു ഇഷ്ട്ടം ആണ്, പേടി ആണെങ്കിലും താൻ കടലിൽ ഇറങ്ങുമെന്നും താരം പറയുന്നു.


അടുത്തിടെ വർക്കലയിൽ പോയിരുന്നു. അതിമനോഹരമാണ് അവിടുത്തെ സൂര്യാസ്തമയ കാഴ്ച. സര്‍ഫിങ്ങിനും പേരുകേട്ടതാണ് വര്‍ക്കല ബീച്ച്. കോവളം ബീച്ചിനെ അപേക്ഷിച്ചു വളരെ ശാന്തസുന്ദരമാണ് അവിടം, അടുത്തിടെ കുടുംബത്തോടൊപ്പം നടത്തിയ തായ്‌ലൻഡ് യാത്രയെ കുറിച്ചും പ്രിയ സംസാരിക്കുന്നുണ്ട്. തായ്‌ലൻഡ് മനോഹരമാണെങ്കിലും ഭക്ഷണം പണി തന്നുവെന്നും പ്രിയ പറയുന്നുണ്ട്. സ്ഥലം സൂപ്പറാണെങ്കിലും അവിടുത്തെ ഭക്ഷണം ഇത്തിരി ബുദ്ധിമുട്ടിച്ചു. എങ്കിലും യാത്ര അടിപൊളി ആയിരുന്നു. ബാങ്കോക്കിൽ കാഴ്ചകളും അടിപൊളി ആയിരുന്നു പ്രിയ പറയുന്നു.

വിസ ഓൺ അറൈവൽ ആയ തായ്‌ലൻഡിൽ ചെന്നിറങ്ങി പണം അടയ്ക്കാൻ പറഞ്ഞപ്പോൾ അവിടത്തെ കറൻസി ഇല്ലാത്തതിനാൽ പണം അടക്കാൻ കഴിയാതെ എയർപോർട്ടിൽ കുറെ നേരം പെട്ട് പോയതുംപ്രിയ പറയുന്നു.