തമിഴ് സിനിമകളിലെ ഹീറോയിസത്തെ  പൊളിച്ചടുക്കിയ ചിത്രം ആയിരുന്നു ജയ് ഭീം.ചിത്രത്തിന് അവാർഡ് ലഭിച്ചതിൽ വളരെയധികം സന്തോഷമുണ്ട് നടിയും, സിനിമയുടെ   നിർമാതാവുമായ  ജ്യോതിക പറഞ്ഞു. മികച്ച തമിഴ് ചിത്രത്തിനുള്ള ഫിലിം ഫെയർ അവാർഡ് പുരസ്കാരം സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു നടി. ജയ് ഭീം ഈ അവാർഡ് അർഹിക്കുന്നു എന്ന് ഞാൻ വളരെ അഭിമാനത്തോടെ പറയുന്നു.നല്ല സിനിമ ആയതുകൊണ്ട് മാത്രമല്ല തമിഴ് സിനിമയിലെ ഒരുപാട് ക്ളീഷേ പൊളിച്ച സിനിമകൂടിയാണ് ജയ് ഭീം.

ഈ ചിത്രം ദീപാവലി ദിവസം ആയിരുന്നു റിലീസ് ചെയ്യ്തത്, ഈ ഒരു ഉത്സവ സമയത്തു പ്രേക്ഷകർ ഈ ചിത്രം സ്വീകരിക്കുമോ എന്നുള്ള ആശങ്കയിൽ ആയിരുന്നു ഞങൾ എല്ലവരുംഎന്നാൽ ആ  ആശങ്കകൾ തെറ്റായി പോയി എന്ന പ്രേക്ഷകർ തെളിയിച്ചു. അവർ ഈ സിനിമ ഒരു ആഘോഷമാക്കുക തന്നെ ചെയ്തു. ഇത്തരമൊരു അതിശയകരമായ പ്രതികരണം ഈ ചിത്രത്തിന് തന്ന തമിഴ് നാട്ടിലും, കേരളത്തിനും ഞങ്ങൾ നന്ദി അറിയിക്കുകയാണ് ജ്യോതിക പറയുന്നു.

എല്ലാവരും ആരാധിക്കുന്ന ഒരു നായകൻ പാട്ടുപാടി നൃത്തം ചെയ്യണം, പ്രണയിക്കണം ഇതൊക്കെയാണ് ഹീറോയിസം എന്നാണു  എല്ലാവരുടയും ധാരണ എനാൽ ചിത്രത്തിന്റെ സംവിധായകൻ ജ്ഞാനവേൽ ആ ധർണ കാറ്റിൽ പറത്തികൊ ണ്ടാണ്  ജയ് ഭീം ചെയ്യ്തത്. സ്ക്രിപ്റ്റിൽ ഉള്ളതുപോലെ പോലെ തന്നെ ചിത്രത്തിലെ നായികയെ ആധാരമാക്കി കഥ പറഞ്ഞു എന്നുള്ളതാണ് ഞാൻ കണ്ട  മറ്റൊരു ഹീറോയിസം ജ്യോതിക പറഞ്ഞു.