ഒരു കാലത്തു മലയാളികളുടെ പ്രിയങ്കരനായ  സൂപ്പർസ്റ്റാർ ആയിരുന്നു ശങ്കർ. ഇപ്പോൾ താരത്തിന്റെ പദവി നഷ്ട്ടപെടാനുള്ള  കാരണത്തെക്കുറിച്ചു മുകേഷ് സ്പീക്കിങിലൂടെ മുകേഷ് തുറന്നു പറയുന്നു. ശങ്കർ  ഒരു ലൊക്കേഷനിൽ നിന്നും മറ്റൊരു ലൊക്കേഷനിലേക്ക് എന്ന തരത്തിൽ ഒരുപാടു ബിസിയുള്ള  സമയം,ആ ഒരു കാല ഘട്ടത്തിലെ രസകരമായ അനുഭവങ്ങൾ ആണ് താൻ  പറയുന്നതെന്നും മുകേഷ് പറയുന്നു. ശങ്കർ എന്ന പറയുന്ന നടന്റെ ഏറ്റവും വലിയ സവിശേഷത ഒരു നിഷ്കളങ്ക മനോഭാവം തന്നെയാണ്. സത്യത്തിൽ ആ മനോഭാവം തന്നെയാണ് അദ്ദേഹത്തിന്റെ കരിയറിൽ ഒരു ബലഹീനത തന്നെ സംഭവിച്ചത്.

എല്ലാ കാര്യങ്ങളിലും ഒരു ഒളിവും ഇല്ലാത്ത ഒരു നിഷ്കളങ്കനായ നടൻ ആയിരുന്നു ശങ്കർ, ഇത്രയു൦ നല്ലൊരു നടനെ എങ്ങനെയാണ് ഒരു സൂപ്പർസ്റ്റാർ പദവി തന്നെ നഷ്ട്ടമായതു, ഈ ഒരു കാര്യം ശങ്കറിനോട് മുകേഷ് തന്നെ ചോദിച്ചിരുന്നു ഒരു സമയത്തു. ഒരു സിനിമയിൽ അഭിനയിക്കുമ്പോൾ ആരെങ്കിലും ഒരു പാരയുമായി എത്തിയാൽ അത് തിരിച്ചറിയാനുള്ള കഴിവ് എല്ലാവര്ക്കും വേണമെന്നും മുകേഷ് പറയുന്നു.

ഒരു മത്സരം നിറഞ്ഞ ലോകം ആണ് സിനിമ എന്ന് പറയുന്നത്, അതിൽ ആരെയും കണ്ണുമടച്ചു വിശ്വസിക്കരുത്, ശരിക്കും പറഞ്ഞാൽ ശങ്കറിന്റെ ഒരു നിഷ്ക്കളങ്ക മനോഭാവം തന്നെയാണ് താരത്തിന്റെ കരിയർ ഇങ്ങനെ താഴാൻ കാരണം മുകേഷ് പറയുന്നു. ഒരു തരത്തിലും കള്ളത്തരം ഇല്ലാത്ത ഒരു നടൻ തന്നെയാണ് ശങ്കർ .