മലയാള പിന്നണി ഗാനരംഗത്തെ മികച്ച ഗായകൻ ആണ് എം ജി ശ്രീകുമാർ. താരത്തിന്റെ ഒരു പാട്ടു പോലും കേൾക്കാത്ത മലയാളികൾ ഉണ്ടാവില്ല . മോഹൻ ലാൽ അഭിനയിച്ച ചിതങ്ങളിൽ മോഹൻലാൽ ചെയ്യുന്ന കഥാപാത്രങ്ങൾ പാടുന്ന ഗാനങ്ങൾ കൂടുതലും എം ജി ശ്രീകുമാർ ആലപിച്ച ഗാനങ്ങൾ ആയിരുന്നു. സിനിമ രംഗത്ത് പലരുമാരും അദ്ദേഹത്തിന് അടുത്ത സൗഹൃദമുണ്ട് ആക്കൂട്ടത്തിൽ സംവിധായകൻ പ്രിയദർശൻ, നടൻ മോഹൻലാൽ എന്നിവർ അദ്ദേഹത്തിന്റെ വളരെ അടുത്ത സുഹൃത്തുക്കാളാണ് ഇവരുടെ സൗഹൃദം അവർ സിനിമയിൽ എത്തുന്നതിന് മുമ്പ് തുടങ്ങിയതാണ്.ഇപ്പോൾ താരം പറഞ്ഞ കാര്യങ്ങൾ ആണ് പ്രേക്ഷക ശ്രെധ നേടുന്നത്.

താരം പറയുന്നത് അന്നും പ്രിയനും മോഹൻലാലും തമ്മിൽ വളരെ വലിയ സൗഹൃദമാണ്. അന്ന് പക്ഷെ മോഹൻലാലിന് അഭിനയിക്കണം എന്ന ആഗ്രഹമൊന്നും ഉണ്ടായിരുന്നില്ല, ആ സമയത്ത് ഞങ്ങളെപ്പോഴും കോഫി ഹൗസിലിരുന്ന് സിനിമയിലെത്തുന്നതിനെക്കുറിച്ചായിരുന്നു ചര്‍ച്ച ചെയ്തിരുന്നത്. അങ്ങനെ ഒരു ദിവസം നമുക്കൊരു സിനിമയിലെടുത്താലെന്തായെന്ന് ഞാന്‍ പ്രിയനോട് ചോദിച്ചു. സിനിമയ്ക്ക് വരുന്ന ചെലവിനെക്കുറിച്ചൊക്കെ കണക്ക് കൂട്ടിയിരുന്നു. എന്റെയൊരു സുഹൃത്തിന്റെ അമ്മാവന്‍ സിങ്കപ്പൂരില്‍ നിന്നും വന്നിട്ടുണ്ടായിരുന്നു. അദ്ദേഹത്തെ നിര്‍മ്മാതാവാക്കാമെന്നുമായിരുന്നു കരുതിയത്.എന്തയാലും ഞാൻ പ്രിയനോട് പറഞ്ഞു നീ ഒരു തിരക്കഥ എഴുതാൻ. നാല് ദിവസം കഴിഞ്ഞു പ്രിയൻ തിരക്തയുമായി വന്നു .അഗ്നി നിലാവ് എന്നായിരുന്നു അതിന്റെ പേരെ . സംവിധായകൻ സോമൻ ചേട്ടൻ ആകട്ടെ എന്ന് വിചാരിച്ചു .

അന്ന് സോമേട്ടനോട് വിവരം പറഞ്ഞു അദ്ദേഹം നമ്മൾക്ക് നോകാം എന്ന് പറഞ്ഞു, ഞാൻ ചോദിച്ചു ഇത്രയും എളുപ്പം ആയിരുന്നു തിരക്കഥ. അപ്പോൾ പ്രിയൻ പറഞ്ഞു എന്റെ അച്ഛന്‍ ലൈബ്രേറിയനാണ് ഇഷ്ടം പോലെ പുസ്തകങ്ങളുണ്ട് ഞാന്‍ ചെന്ന് നോക്കിയപ്പോള്‍ ഒരു പുസ്തകം കണ്ടു അതിനെ എടുത്തൊന്ന് മാറ്റിയങ്ങ് എഴുതി.അന്ന് നല്ലൊരു മോഷണം ആണ് പ്രിയൻ നടത്തിയത്. അങ്ങനെ ഞങ്ങൾ സോമേട്ടനെ കാണാൻ ആയി ഹോട്ടലിൽ ചെന്നപ്പോളേക്കും അദ്ദേഹം ചെക്ക് ഔട്ടായി പോയി. അവിടെയുള്ള വേസ്റ്റ് ബാസ്‌ക്കറ്റില്‍ പ്രിയന്റെ തിരക്കഥയും കിട്ക്കുന്നുണ്ടായിരുന്നു എം ജി ശ്രീകുമാർ പറഞ്ഞു.