Connect with us

സീരിയൽ വാർത്തകൾ

പ്രണയത്തിന്റെ പേരിൽ അടിയുണ്ടായിട്ടുണ്ട്  എന്നിട്ടും  ഇന്നും അവിവാഹിതയായി തുടരുന്ന കാരണം പറയുന്നു സംഗീത!!

Published

on

മിനി സ്ക്രീൻ രംഗത്തു ഒരുപിടി നല്ല സീരിയലുകൾ അഭിനയിച്ച  നടി ആയിരുന്നു സംഗീതമോഹൻ.  ‘ജ്വാലയായ്’എന്ന ഒരു ഒറ്റ സീരിയൽ കൊണ്ട് പ്രേക്ഷക മനസിൽ  ഇടം പിടിക്കാൻ തന്നെ താരത്തിന് കഴിഞ്ഞിട്ടുണ്ട്. എന്നാൽ ഇപ്പോൾ താരം തന്റെ അഭിനയ മോഹം ഉപേക്ഷിച്ചു കൊണ്ട് സീരിയലിലെ തിരക്കഥ എഴുതുന്ന തിരക്കിലാണ്. ഈ തിരക്കുകൾക്കിടയിലും ഇന്നും അവിവാഹിതയായി തുടരുന്ന കാരണം പറയുകയാണ് സംഗീത. തന്റെ അഭിനയ ജീവിതം വേണ്ടാന്ന് വെച്ചപ്പോൾ പിന്നീട് വിവാഹം കഴിപ്പിക്കാൻ ആയിരുന്നു കുടുംബക്കാരുടെ തീരുമാനം.

നിരവധി പ്രണയങ്ങൾ തനിക്കു ഉണ്ടായിട്ടുണ്ട്. പ്രണയത്തിന്റെ പേരിൽ അടിയും, ബഹളംവും  വരെയും സംഭവിച്ചിട്ടുണ്ട്. തന്റെ പഠന സമയത്തു തനിക്കു  ഒരു സുഹൃത് ഉണ്ടായിരുന്നു, ഒരുകണക്കിന് പറഞ്ഞാൽ നിറം സിനിമയിലെ പോലെ സുഹൃത്തു ആണെന്ന  എപ്പോളും പുറമെ  കാണിക്കും  എന്നാൽ മനസിൽ ഞങ്ങൾക്ക് പരസ്പര ഇഷ്ടം ഉണ്ടായിരുന്നു  നടി പറയുന്നു. എന്നാൽ തന്റെ ‘അമ്മ ഈ വിവരം അറിഞ്ഞു വീട്ടിൽ വന്നിട്ട് എന്നോട് ദേഷ്യപ്പെട്ടു,  നീ എന്തിനാണ് പഠിക്കാൻ പോകുന്നത് അവിടെ ഉള്ള ആൺപിള്ളേർക്കിടയിൽ അടിയുണ്ടാക്കാൻ ആണോ യെന്ന് ചോദിച്ചു.

‘അമ്മ ഇത് പറയാൻ കാരണം അമ്മയുടെ സുഹൃത്തിന്റെ മകൻ ആ കോളേജിൽ ആയിരുന്നു പഠിച്ചത് , അയാൾ മുഖേന ആണ് അമ്മ വിവരം അറിയുന്നത്. എന്റെ ആ സുഹൃത് കോളേജിൽ മുഴുവൻ പറഞ്ഞു താൻ സംഗീതയെ വിവാഹം കഴിക്കാൻ പോകുന്നു അങ്ങനെ പറഞ്ഞു കൊണ്ട് എന്റെ ആ സുഹൃത്തും, ആന്റിയുടെ മകനും തമ്മിൽ അടി ഉണ്ടായി, പിന്നീട് ആ സുഹൃത് ബന്ധം വേണ്ടാന്നു വെക്കുകയും ചെയ്യ്തു. പിന്നീട് വിവാഹം വേണ്ടാന്നു വെച്ചതല്ല അതങ്ങനെ സംഭവിച്ചു പോകുന്നതാണ് താരം പറയുന്നു, ആദ്യം വീട്ടുകാർ വിവാഹത്തിന് വേണ്ടി സമ്മർദ്ധം ചെലുത്തുമായിരുന്നു പിന്നീട് അവർ ഒന്നും മിണ്ടതെയായി സംഗീത പറയുന്നു.

Advertisement

സീരിയൽ വാർത്തകൾ

കൊച്ചുമകളു൦, അപ്പൂപ്പനും ചേർന്നുകൊണ്ടുള്ള ചിത്രം പങ്കു വെച്ച് താരകല്യാൺ!!

Published

on

മലയാളി പ്രേഷകരുടെ പ്രിയപ്പെട്ട അമ്മയും,മകളുമാണ് താരകല്യാണും, സൗഭാഗ്യ വെങ്കിടേഷും. ഇപ്പോൾ ഇതേ ഇഷ്ട്ടം തന്നെയാണ് സൗഭാഗ്യയുടെ ഭർത്താവ്  അർജുനുനോടും , മകൾ സുദർശനയോടും പ്രേക്ഷകർക്ക്‌ തോന്നുന്നത്. അർജുനനും, സൗഭാഗ്യയും ഈ അടുത്തിടയാണ് വീണ്ടും അഭിനയത്തിലേക്കു  കടന്നു വന്നതും. നീണ്ട നാളത്തെ പ്രണയത്തിനു ശേഷം ആണ് അർജുനനും, സൗഭാഗ്യയും  വിവാഹിതരായതു. താരകല്യാണിനെ പോലെയും സൗഭാഗ്യപോലെയും നല്ലൊരു നർത്തകൻ ആണ് അർജുനനും. ഇപ്പോൾ മൂവർ സംഗം ഒന്നിച്ചു ചേർന്നാണ് ഇപ്പോൾ ഡാൻസ് സ്കൂൾ നടത്തിക്കൊണ്ടു പോകുന്നതും.

ഈ അടുത്തിടക്ക് താരകല്യാണിനെ ഒരു നവവധുവിനെ പോലെ ഒരുക്കിയ വീഡിയോ സോഷ്യൽ മീഡിയിൽ വൈറൽ ആയിരുന്നു. ഭർത്താവ് മരിച്ച സ്ത്രീകൾ വീണ്ടും വിവാഹം കഴിക്കാം എന്ന സന്ദേശം ആയിരുന്നു ഈ വീഡിയോ കൊണ്ട് സൗഭാഗ്യ  ഉദേശിച്ചത്‌. നടനും അവതാരകനുമായ രാജാറാം താരയുടെ ഭർത്താവ്. തീർത്തും അ പ്രതീഷിതമായ ഒരു മരണം ആയിരുന്നു രാജാറാമിന്റെ. എന്നാൽ അദ്ദേഹത്തിന്റെ മരണ ശേഷം വേറൊരു കല്യാണത്തിന് കുറിച്ച് താരകല്യാൺ ആലോചിച്ചിട്ട് പോലുമില്ല എന്നും പറയുന്നു.

തന്റെ മകൾ സുദർശനയെ കളിപ്പിക്കാൻ പോലും തന്റെ  മുത്തച്ഛന്റെ സ്ഥാനത്തു അച്ഛനില്ലാത്ത ദുഃഖം പങ്കു വെച്ചിരുന്നു സൗഭാഗ്യ. ഇപ്പോൾ രാജാറാം സുദർശനയെ കൈയിൽ എടുതുകൊണ്ടു നിൽക്കുന്ന  ചിത്രം പങ്കു വെച്ച് കൊണ്ട് എത്തിയിരിക്കുകയാണ് താരകല്യാൺ. ഈ ചിത്രം പങ്കു  വെച്ചുകൊണ്ട് ഒരുപാടു  നന്ദിയും കുറിച്ച് താരകല്യാൺ. തങ്ങൾക്ക് ഒരു മോളായതുകൊണ്ടു അച്ഛനോട് വലിയ ആത്മബന്ധം ആണ്  സൗഭാഗ്യക്ക് ഉള്ളതും താരകല്യാൺ പറയുന്നു. തന്റെ അച്ഛൻ പുനർജനിച്ചു മകളായി വന്നതെന്നും സൗഭാഗ്യ ഇടയ്ക്കു പറയുമായിരുന്നു.

Continue Reading

Latest News

Trending