മലയാള സിനിമയിലെ ഒരു മിന്നൽ മുരളി തന്നെയാണ് നടൻ ടോവിനോ തോമസ്, കാരണം ആ ഒരു ചിത്രത്തോട് കൂടി താരത്തെ അറിയാത്ത ഒരു ലോകം മലയാള ഇന്ഡസ്ട്രയിൽ തന്നെയില്ല എന്ന് പറയാം.ഇപ്പോൾ താരം തന്റെ ആഗ്രഹത്തെ പറ്റിയും, തനിക്കു നേരിടേണ്ടി വന്ന ട്രോളുകളെ പറ്റിയും പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെധ ആകുന്നത്. ഒരു നടൻ ആകണമെന്നതിന്റെ പേരിൽ തന്നെ ഒരുപാടുപേരെ ട്രോളിയിട്ടുണ്ട് എന്ന് താരം പറയുന്നു.

തന്നെ ട്രോളിയവരുടെ കൂട്ടത്തിൽ സ്വന്തം ബന്ധക്കൾ പോലുമുണ്ടായിരുന്നു, തന്റെ ജോലി പോലും ഉപേക്ഷിച്ചതിന് ഒരുപാടുവരെ വഴക്കുപോലും പറഞ്ഞിരുന്നു, മക്കളുടെ താളത്തിനു പോലും തുളുന്ന അപ്പൻ ആണെന് പോലും അപ്പനോട് പറഞ്ഞിട്ടുണ്ട് താരം പറയുന്നു. എന്നെ ട്രോളിയവർ ഒരുപാടു പേരുണ്ട് എന്നാൽ അവരെ ഞാൻ ഒരിക്കലും കുറ്റവും പറയുന്നില്ല, സിനിമയിൽ  വരണം എന്ന് മാത്രമേ  ഞാൻ ആഗ്രഹിച്ചിട്ടുള്ളു, എന്നാൽ പറയത്തക്ക കലകാര്യങ്ങൾ ഒന്നും തന്നെയില്ലായിരുന്നു ടോവിനോ പറയുന്നു.

ഒരുപാട് പേർക്ക് വളരെ ആഗ്രഹമുള്ള മേഖലയാണ് സിനിമ അതിൽ എത്തപെടുക എന്ന് പറയുന്നത് വളരെ ഭാഗ്യം വേണം . ഏല്ലാവർക്കും എത്തിച്ചേരാൻ സിനിമ മേഖലയിൽ കഴിയില്ല.അതുകൊണ്ടാകും എന്റെ സ്വപ്നം സിനിമ ആണെന്നറിഞ്ഞപ്പോൾ എല്ലവരും തന്നെ  കളിയാക്കിയത്, എന്നാൽ അങ്ങനെ എന്നെ കളിയാക്കിയവർ പിന്നീട് എന്റെ വീട്ടിൽ വന്നു ഫോട്ടോവരെ എടുത്തിട്ടുണ്ട്. ഒരാളുടെ ആഗ്രഹത്തിന്റെ പേരിൽ ആരെയും നിരുത്സാഹപ്പെടുത്തരുത് നടൻ പറയുന്നു.