മലയാളി പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് സുരഭി ലക്ഷ്മി.കൂടാതെ മികച്ച നടിക്കുള്ള ദേശിയവാർഡ് ലഭിച്ച നടി കൂടിയാണ് സുരഭി. നിരവധി കോമഡി വേഷങ്ങളും, സീരിയസ് വേഷങ്ങളും നല്ല രീതിയിൽ അവതരിപിച്ച നടിയും കൂടിയാണ് താരം. ഇപ്പോൾ താരം ആർക്കും അറിയാത്ത തന്റെ സ്വാഭവത്തെകുറിച്ചു തുറന്നു പറയുകയാണ്. ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ ഇന്റര്‍വ്യൂവിലായിരുന്നു താരത്തിന്റെ തുറന്നുപറച്ചില്‍.ആര്‍ക്കും അറിയാത്ത കാര്യം എന്ന് പറഞ്ഞാല്‍ ഞാന്‍ വീട്ടില്‍ ഭയങ്കര സീരിയസാണ്.


സിനിമയിൽ കോമഡി വേഷങ്ങൾ ചെയ്യുന്നതുകൊണ്ടു ഞാൻ തമാശ ഒക്കെ പറയുന്ന ആളാണ് എന്നാൽ ഞാൻ വീട്ടിൽ ഈ തമാശ ഒന്നുമില്ല വളരെ സീരിയസ് ആണ്. വീട്ടിൽ എന്നോട് അമ്മ തന്നെ സംസാരിക്കുന്നത് തന്നെ പേടിച്ചാണ്. കാരണം എല്ലാ പ്രേഷറും എടുത്തു ഞാൻ ഉറച്ചു സംസാരിക്കുന്നതു എന്റെ വീട്ടിൽ ആണ്.


ഞാൻ അവിടെ ചോദിക്കുന്നത്, നിങ്ങൾക്ക് എന്നെ ഒന്ന് മനസിലാക്കി കൂടെ എന്നാണ് . എന്നാൽ അമ്മക്ക് എന്നെ മനസിലാകും. പിന്നെ ഞാന്‍ തന്നെ തിരിച്ച് അവിടെ പോയി എല്ലാം കോംപ്രമൈസ് ചെയ്ത് എടുക്കാറാണ്. അവരെന്ത് പിഴച്ചു എന്ന് ഞാൻ തന്നെ ചിന്തിക്കും. നമ്മൾ എന്തുപറഞ്ഞാലും പിണങ്ങാത്ത ഒരാൾ നമ്മളുടെ അമ്മ മാത്രം ആയിരിക്കും അതുകൊണ്ടു ഞാൻ അമ്മയോട് മാത്രം ഇങ്ങനെ ചൂടാകാറുള്ളൂ നടി പറയുന്നു.