വിനീത് ശ്രീനിവാസന്റെ കരിയർ തന്നെ ഉയർത്തിയ ചിത്രം ആണ് ഹൃദയം, ചിത്രത്തിൽ നായിക , നായകനായി എത്തിയത് പ്രണവ് മോഹൻലാലും, കല്യാണി പ്രിയദർശനും . ശരിക്കും പ്രണയം പറയുന്ന ഒരു ക്യാമ്പസ് ചിത്രം തന്നെയായിരുന്നു ഹൃദയം, എന്നാൽ ഈ ചിത്രത്തിന്റെ ചില പ്രതിസന്ധികളെ കുറിച്ച് തുറന്നുപറയുകയാണ് സംവിധായകനായ വിനീത് ശ്രീനിവാസൻ. ഈ ചിത്രം ഹിറ്റ് ആകുന്നതിനു മുൻപുതന്നെ ഇതിലെ ഗാനങ്ങൾ എല്ലാം തന്നെ സൂപ്പർഹിറ്റ് ആകുകയും ചെയ്യ്തിരുന്നു.

ചിത്രം നിർമിച്ചത് വിശാഖ് സുബ്രമണ്യം ആയിരുന്നു, ചിത്രം റിലീസ് ആകുന്നതിനു മുൻപ് തന്നെ ഞാനും, വിശാഖും  ഒരുപാട് ടെൻഷൻ അടിച്ചിരുന്നു, സത്യത്തിൽ ഈ ടെൻഷൻ അവന്റെ വിവാഹത്തെപോലും ബാധിക്കുന്ന രീതിയിൽ ആയിരുന്നു വിനീത് പറയുന്നു. ചിത്രത്തിന്റെ റിലീസിനെ ഒരാഴ്ചക്ക് മുൻപ് ലോക്ക് ഡൌൺ പ്രഖയ്‌പിച്ചത്, ആ വാർത്ത ഞങ്ങളെ ഒരുപാടു പ്രതിസന്ധിയിലാക്കി. ഞായറാഴ്ച ദിവസം ആയിരിക്കും കൂടുതൽ ആളുകൾ എത്തുന്നത്, ആ ദിവസം ആണ് പൈസയും കളക്ട് ചെയ്യുന്നതും വിനീത് പറയുന്നു.

ലോക് ഡൗണ് കാര്യങ്ങൾ ഓര്ത്തു  ഞാനും വിശാഖും കൂടുതൽ ടെൻഷൻ അടിച്ചു , പിന്നീട് ചിത്രത്തിന്റെ റിലീസ് മാറ്റിവെക്കാൻ തീരുമാനിക്ക് ആണ് സുചിത്ര ആന്റിയും,  വിശാഖും,ഞാനും ഒരു കാര്യം തീരുമാനിച്ചു ജനുവരി 21  നെ ചിത്രം റിലീസ് ചെയ്യാൻ. പിന്നെടെല്ലാം  സംഭവിച്ചത് മാജിക്കൽ ആയിരുന്നു, ഈ ഒരു കാര്യം വിശാഖിന്റെ  വിവാഹത്തെ പോലും ബാധിക്കുമെന്ന് വിചാരിച്ചു, കാരണം ഈ ചിത്രം റിലീസ് ആകാതെ അവൻ വിവാഹം കഴിക്കില്ല എന്ന് പോലും പറഞ്ഞിരുന്നു.