‘കൂടെവിടെ’ സീരിയലിലെ ഋഷി എന്ന കഥപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് പ്രേക്ഷക മനസിൽ ഇടം നേടിയ നടൻ ആണ് ബിപിൻ ജോസ്. സീരിയലിൽ മാത്രമല്ല ചില സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ തനിക്കു ലഭിച്ച ചില ഗോസ്സിപ്പുകളെ കുറിച്ച് തുറന്നു പറയുകയാണ് താരം. താൻ ഭാര്യയുമായി പിരിഞ്ഞിരിക്കുകയാണ് എന്നുള്ള വാർത്തകൾ പുറത്തുവന്ന,അത് കൂടാതെ തനിക്കു ഒരുപാട് നടിമാരുമായി അടുപ്പം ഉണ്ടന്നുള്ള ഗോസ്സിപ്പുകളും ഉയർന്നു വന്നിരുന്നു.

ആദ്യം ഗോസിപ്പ് ലഭിച്ചത് സീതയിൽ അഭിനയിക്കുന്ന സമയത്തു സ്വാസികയുമായി അരുതാത്ത ബന്ധം ഉണ്ടെന്നായിരുന്നു. ആ സീരിയൽ ഹിറ്റ് ആയതുകൊണ്ട് നമ്മൾ അത് കേൾക്കേണ്ടി വരും നടൻ പറയുന്നു. എന്നാൽ ഇതൊന്നും എന്റെ വീട്ടിൽ ഒരു പ്രശ്‌നം അല്ല. ഞാൻ അഭിനയത്തിന് വേണ്ടി തിരിച്ചിറങ്ങിയ ആളാണ് അതുകൊണ്ടു എനിക്ക് അത് കേട്ടാൽ വെറും പുല്ലാണ്. ഈ  അടുത്തിടായി ഒരു മ്യൂസിക് ആൽബത്തിൽ ലിപ് ലോക്ക് രംഗം ഉണ്ടായിരുന്നു പിന്നീട് അതായിരുന്നു വാർത്ത

നമ്മൾ തൊട്ടിയുരുമ്മി അഭിനയിക്കുന്നത് അത് കഥാപാത്രം നന്നാവാൻ വേണ്ടിയാണ്. ഒരുപാടു വാർത്തകൾ വന്നിട്ടുണ്ടെങ്കിലും എനിക്ക് കൂടുതൽ വിഷമം ഉണ്ടാക്കിയത് ഞാനും എന്റെ ഭാര്യയും വേര് പിരിഞ്ഞു എന്നുള്ള വാർത്തയാണ്. എന്നാൽ എന്റെ ഭാര്യ ഇതൊന്നും മൈൻഡ് ചെയ്യാത്തവൾ ആണ്, കൂടാതെ അവൾ സോഷ്യൽ മീഡിയിൽ ഒന്നും സജീവമല്ല. ഭാര്യ ന്യൂസിലാന്‍ഡിലാണുള്ളത്. സമാധാനത്തോടെ പോവുന്ന കുടുംബമാണ്. എല്ലാ വര്‍ഷവും ഒന്നുകില്‍ ഞാന്‍ അങ്ങോട്ടോ അവള്‍ ഇങ്ങോട്ടോ വരും. കൊറോണ തുടങ്ങിയതിന് ശേഷം രണ്ട് മൂന്ന് വര്‍ഷമായി നേരില്‍ കണ്ടിട്ട്,എങ്കിലും അവളെ എനിക്ക് മിസ് ചെയ്യുന്നുണ്ട്  ബിപിൻ ജോസ് പറയുന്നു.