പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന അൽഫോൻസ് പുത്രൻ ചിത്രം ഗോൾഡ് ഡിസംബർ ഒന്നിന്. നിർമാതാവ് ലിസ്റ്റിൻ  സ്റ്റീഫൻ ഉറപ്പിച്ചു പറഞ്ഞു. നേരത്തെ സിനിമകളിൽ മാത്രം ആയിരുന്നു ട്വിസ്റ്റുകൾ തരുന്നത് എന്നാൽ  ഇപ്പോൾ  സിനിമയുടെ റിലീസ് തീയതിക്കും  വലിയ ട്വിസ്റ്റുകൾ ആണ് തരുന്നത്. പ്രേക്ഷകർ കാത്തിരുന്നു ഗോൾഡ് ഇനിയും ഡിസംമ്പർ 1  നെ റിലീസ് ചെയ്‌യും, ദൈവമേ  ഇനിയും ട്വിസ്റ്റുകൾ തരില്ല ലിസ്റ്റിൻ സ്റ്റീഫൻ  പറയുന്നു.


റിലീസ് തീയതി മാറുന്നതിന് ദൈവത്തെയോർത്ത് എന്നെ പഞ്ഞിക്കിട്ടേക്കല്ലേ പ്ലീസ്.ലിസ്റ്റിൻ സ്റ്റീഫൻ പറയുനു . പ്രേമം’ സിനിമയ്ക്കു ശേഷം അൽഫോൻസ് പുത്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഗോൾഡ്’. മാർ‍ച്ചിലാണ് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങുന്നത്. ആദ്യം ചിത്രം ഓണത്തിന് എത്തുമെന്നാണ് പറഞ്ഞിരുന്നത് എന്നാൽ പിന്നീട് റിലീസ് തീയതി മാറ്റുക ആയിരുന്നു. ഓരോ കാരണങ്ങളാല്‍ റിലീസ് നീട്ടുകയായിരുന്നു. എന്നാൽ പിന്നീട് സിനിമയുടെ റിലീസ് തിയതിയെക്കുറിച്ച്  ഒരു വെക്തതയും ഉണ്ടായില്ല.

പൃഥ്വിരാജ് പ്രൊഡക്‌ഷൻസ്, മാജിക് ഫ്രയിംസ് എന്നിവരാണ് നിർമാതാക്കൾ. നേരം, പ്രേമം എന്നീ ഹിറ്റുകൾക്ക് ശേശം  അല്ഫോൻസ് പുത്രന്റെ മൂന്നാമത്തെ ചിത്രമാണ് ഗോൾഡ്. ലാലു അലക്സ്, പൃഥ്വിരാജ്,നയൻ താര, ഷമ്മിതിലകൻ ,വിനയ് ഫോർട്ട്, ബാബു രാജ്. സൈജു കുറുപ്പ്, ജഗദീഷ് , റോഷൻ മാത്യു, ദീപ്തി സതി തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.