1981ൽ ഐ വി ശശി സംവിധാനം ചെയ്ത് സിനിമയാണ് ‘ത്രിഷ്ണ’.ഈ ചിത്രത്തിലെ നായകൻ മമ്മൂട്ടി ആയിരുന്നു താരത്തിന്റെ ആദ്യ ചിത്രംകൂടിയായിരുന്നു ത്രിഷണ. തൃഷ്ണയിലെ കൃഷ്ണദാസ് തന്നെയാണ് നടന്റെ അഭിനയ ജീവിതത്തിലെ നായകന്റെ തുടക്കം. തൃഷ്ണയിലെ മറ്റൊരു പ്രധാന കഥാപാത്രമായി എത്തിയത് നടന്‍ രതീഷ് ആയിരുന്നു. ഈ ചിത്രത്തിലെ രണ്ടു നായികമാരായിരുന്നു അഭിനയിച്ചത് അതും രണ്ടുപേരും പുതുമുഖ്ങ്ങളും ഒന്ന് നടി സ്വപ്നയും, മറ്റൊരു നടി അന്യഭാഷ താരമായ രാജ്യലക്ഷ്മി ആയിരുന്നു, ശ്രീദേവി എന്ന കഥാപാത്രമായി ആണ് രാജ്യലക്ഷ്മി തൃഷ്ണയിൽ മമ്മൂട്ടിയുടെ നായികയായി എത്തിയത്. ഈ ചിത്രത്തോട് കൂടി നിരവധി ചിത്രങ്ങൾ മലയാളത്തിൽ താരത്തിന് ലഭിച്ചിരുന്നു.


ആ ചിത്രത്തിലെ മൈനാകം കടലിൽ നിന്നുയരുന്നോ എന്ന ഗാനം പാടി അഭിനയിച്ചത് രാജ്യലക്ഷമി ആയിരുന്നു. താരം ആന്ധ്രാപ്രദേശ് സ്വദേശിനി ആയിരുന്നു. തമിഴിലെ ഹിറ്റ്‌ സിനിമകയായ് ‘ശങ്കരാഭരണം’ എന്ന ചിത്രത്തിലൂടെ ആയിരുന്നു നടിയുടെ സിനിമയിലേക്കുള്ള രംഗപ്രവേശം.അന്ന് താരത്തിന് പതിനഞ്ച് വയസ്സ് ആണുള്ളത്. സിനിമയില്‍ നായിക പ്രാധാന്യമുള്ള ശാരദ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. ശങ്കരാഭരണം എന്ന  സിനിമയിലെ നടിയുടെ അഭിനയത്തിന് ശേഷംമറ്റ്ഭാഷകളിൽ നിന്നും  നിരവധി അവസരം ലഭിച്ചിരുന്നു.


സുജാത എന്ന തമിഴ് ചിതൃത്തത്തിലും താരം അഭിനയിച്ചിരുന്നു. മലയാളത്തിൽ തൃഷ്ണക്ക് ശേഷം, കൊടുങ്കാറ്റു, ആരംഭം, ആയിരം കണ്ണുകൾ, അമൃതം ഗമയാ, ഒരു വടക്കൻ വീരഗാധ, അങ്ങനെ നിരവധി കഥാപാത്രങ്ങൾ രാജ്യ ലക്ഷമി സിനിമയിൽ ചെയ്യ്തു. കെ ആര്‍ കൃഷ്ണനുമായിട്ടുള്ള വിവാഹ ശേഷം നടിയുടെ അഭിനയ ജീവിതത്തില്‍ ഇടവേള വന്നു. പിന്നീട് വളരെ നാളുകള്‍ക്ക് ശേഷം ചെസ്സ് എന്ന ദിലീപ് ചിത്രത്തിലൂടെ നടി സിനിമയിൽ തിരിച്ചെത്തി.പിന്നിട് കമ്മത് ആൻഡ് കമ്മത് എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ ‘അമ്മ വേഷത്തിലും താരം എത്തിയിരുന്നു.