നീണ്ട ഇടവേളക്ക് ശേഷം ശക്തമായ ഒരു തിരിച്ചു വരവ് നടത്തിയിരിക്കുകയാണ് പത്തൊൻപതാം നൂറ്റാണ്ട് എന്ന ചിത്രത്തിലൂടെ. സിനിമ പിന്നണിയിലെ പ്രവർത്തകർക്കായി ഒരു സംഘടന ഉണ്ടാക്കി, മറ്റു പ്രശ്നങ്ങളിൽ ഒന്നും ഇടപെടാതെ സേഫ് ആയി നില്കുവാണെങ്കിൽ ഈ പ്രശ്നങ്ങൾ ഒന്നുമുണ്ടവില്ലായിരുന്നു എന്ന് ചിന്തിച്ചിട്ടുണ്ടണ്ടോ എന്ന ചോദ്യത്തിന് വിനയൻ നൽകിയ മറുപടിയാണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധ ആകുന്നത.ഇങ്ങനെയൊരു പ്രശ്നങ്ങളിൽ പോയി ചേർന്നില്ലായിരുന്നെങ്കിൽ ഞാൻ നിരവധി ചിത്രങ്ങൾ ചെയ്യ്തു കുറച്ചു കാശ് ഉണ്ടാക്കിയേനെ.
പക്ഷെ അങ്ങനെയായിരുന്നുവെങ്കില്‍ വിനയന്‍ വിനയന്‍ ആകില്ല, ഒരു മൈകുണാപ്പന്‍ ആകുമായിരുന്നുവെന്നാണ് വിയന്‍ പറയുന്നത്.നമ്മൾ ആരും സിനിമാക്കാരൻ ആകും എന്ന് പറഞ്ഞല്ലലോ ജനിച്ചു വീഴുന്നത്. എന്ത് ചെയ്യാതാലും നമ്മൾക്ക് ഒരു വ്യക്തിത്വം വേണം, എല്ലാം പ്രശ്നങ്ങളും ഞാൻ സ്പോർട്സ്മാൻ സ്പിരിറ്റിൽ ആണ് എടുത്തിരിക്കുന്നത് വിനയൻ പറഞ്ഞു. ഞാനും ദിലീപുമായി ഒരു പ്രശ്നവുമില്ല സംഘടനപരമായ പ്രശ്ങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു, ഞാൻ എന്റെ മനസാക്ഷി പറയുന്നത് മാത്രമേ ചെയ്യ്തിട്ടുള്ളു.
ഞാൻ ആര് എന്തുപറഞ്ഞാലും കേൾക്കില്ല എന്റെ മനസാക്ഷിക്ക് പറയുന്നത് മാത്രമേ ഞാൻ ചെയ്യു, അതുകൊണ്ടു ഒരുനാൾ നമ്മൾ വിജയ്ക്കുക തന്നെ ചെയ്‌യും. അതേസമയം തീയേറ്ററുകളില്‍ വന്‍ ഓളം തീര്‍ത്ത് മുന്നേറുകയാണ് പത്തൊമ്പതാം നൂറ്റാണ്ട്. സിജു വില്‍സണ്‍ നായകനായ ചിത്രത്തില്‍ കയാദു ലോഹര്‍ ആണ് നായിക. ചരിത്രപുരുഷന്‍ ആറാട്ടുപുഴ വേലായുധ പണിക്കരുടെ കഥയാണ് സിനിമയില്‍ പറയുന്നത്.
