ഗ്രാഫിക്സിനു അമിതപ്രാധാന്യം കൊടുക്കുന്നത് വൃത്തികെട്ട ച്ചിത്രങ്ങൾ ആണെന്ന് നടൻ വിനായകൻ. ഇല്ലാത്തതു ഉണ്ടെന്നു പ്രേഷകരെ പറ്റിക്കുന്നതാണ് താരം പറഞ്ഞു. ഇതെല്ലം ആളുകൾ എല്ലാം മനസിലാക്കണം എന്നും ബ്രഹ്മാണ്ഡ സിനിമകളുടെ റിലീസ് വരുമ്പോൾ മലയാളത്തിലെ ചെറിയ ചിത്രങ്ങൾക്കു തിയറ്റർ ലഭിക്കുന്നില്ലെന്ന വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു വിനായകൻ. ഈ പറയുന്ന സിനിമകൾ വെറും വൃത്തികെട്ട സിനിമകൾ ഞാന്‍ കംപ്യൂട്ടർ ജെനറേറ്റഡ് ഗ്രാഫിക്സ് കാണുന്നത് വളരെ മുമ്പാണ്. സി ജിയെക്കുറിച്ച് സംസാരിക്കുമ്പോള്‍ അതിന്റെ ക്വാളിറ്റി ആദ്യം മനസ്സിലാക്കണം.

ആനയുടെ പുറത്തിരിക്കുന്നയാളെ കാണിക്കുമ്പോള്‍ എയറില്‍ ഇരിക്കുന്നതായി കാണിച്ചിട്ട് ഭയങ്കരം എന്ന് പറയുന്നത് വൃത്തികേടാണ്. സി ജിയെക്കുറിച്ച് സംസാരിക്കുമ്പോള്‍ അത് എന്താണെന്ന് മനസ്സിലാക്കിയിട്ട് പറയുക. അല്ലാതെ ഭയങ്കര മനുഷ്യന്‍ എന്നുപറഞ്ഞ് കാണാനിരുന്നാല്‍ നിങ്ങള്‍ക്ക് സി ജിയെക്കുറിച്ച് ഒന്നും അറിയില്ലെന്നേ പറയാനാകൂ. താരത്തിന്റെ ഈ വാക്കുകളെ സംവിധായകൻ വി കെ പ്രകാശും അംഗീകരിച്ചു.

എന്നാൽ ഒരു കാലത്തു ഐ വി ശശി സി ജെ യുടെ ആവശ്യം ഇല്ലാതെ തന്നെ 1500 പേരെയൊക്കെ വച്ച് സിനിമകള്‍ ചെയ്തിട്ടുണ്ട്. അത്തരം സിനിമകൾ കണ്ട് വളർന്ന ആളുകളാണ് ഞങ്ങൾ. ‘ഈനാട്’ എന്ന ഐ.വി.ശശി ചിത്രം ഇന്നും എനിക്ക് അദ്ഭുതമാണ്. ഇന്ന് കള്ളത്തരങ്ങളാണ് ചെയ്യുന്നത്. ഇതിനു ഒരു പുതുമയും തോന്നാറില്ല എല്ലാം ഒരു ബിസ്സിനെസ്സ് വി കെ പ്രകാശ് പറയുന്നു.