മലയാള സിനിമയിൽ മികച്ച വേഷങ്ങൾ ചെയ്ത് അന്യ ഭാഷ നടിമാർ നിരവധി പേരാണ് ഉള്ളത്. മോഹൻലാൽ നായകനായ ‘ഒരു കൊച്ച സ്വപ്നം’എന്ന സിനിമയിൽ നായികയായി എത്തിയത് ഒരു തമിഴ് നടി ആയിരുന്നു. ആ നടിയുടെ പേരെ മഞ്ജു ശർമ്മ എന്നായിരുന്നു, അന്ന് പത്താം ക്ലാസ്സിൽ പഠിക്കുന്ന സമയത്തായിരുന്നു നടി ആയി അഭിനയിക്കാൻ എത്തിയതു. ചിത്രത്തിൽ സിന്ധു എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത് താരം. എന്നാൽ താരത്തിന്റെ യെതാർത്ഥ പേരെ മഞ്ജു ശർമ യെന്നല്ലായിരുന്നു. മലയാള സിനിമയിൽ അഭിനയിക്കുന്ന സമയത്താണ് ഈ പേരെ സ്വീകരിച്ചതു.


പ്രശസ്ത തമിഴ് സിനിമ നിര്‍മ്മാതാവ് ബാലാജിയുടെ മാനേജര്‍ ആയിരുന്ന ജംബിവിന്റെ മകള്‍ ഇളവരശിയാണ് മഞ്ജു ശര്‍മ്മയായി എത്തിയത്. കുറച്ചു സിനിമകൾ ഈ പേരിൽ ആണ് അറിയപ്പെട്ടത് പിന്നീടാണ് മഞ്ജു ശർമ്മ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. നടിയെ തെലുങ്കിൽ കല്പന എന്ന പേരിലാണ് അറിയപെട്ടതു.തമിഴ് സിനിമയായ കൊക്കരക്കോ എന്ന ചിത്രത്തിലാണ് താരം ആദ്യമായി സിനിമയിൽ എത്തിയത്. മലയാളത്തിൽ എത്തുന്നതിനു മുൻപ് തന്നെ നിരവതി അന്യ ഭാഷ ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. അതിനു ശേഷമാണ് ഒരു കൗമാര്യക്കാരിയുടെ വയസ്സിൽ താരം മലയാളത്തിൽ ഒരു കൊച്ചു സ്വപനം എന്ന സിനിമയിൽ അഭിനയിച്ചത്.


പിന്നീട് താരം രതീഷ് നായകനായ ആട്ടക്കഥ എന്ന മലയാളചിത്രത്തിൽ എത്തുന്നത്. അതിനിടയിൽ അന്യ ഭാഷ ചിത്രങ്ങളിലും അഭിനയിച്ചു. ആലവട്ടം, വാത്സല്യം യെന്നിച്ചിത്രങ്ങളിൽ താരം അഭിനയിച്ചു. വാത്സല്യത്തിലെ അഭിനയം ആണ് പ്രേഷകകർക്കു സുപരിചിതമായ കഥാപാത്രം താരം ചെയ്യ്തത്. ഓ ഫാബി, ഹിറ്റ്‌ലർ , കാട്ടിലെ തടി തേവരുടെ ആന, സന്താനഗോപലം എന്നി ചിത്രങ്ങളിലും താരം അഭിനയിച്ചു.