ഒരുകാലത്തു സൂപ്പർഹീറോ ആയിരുന്നു റഹുമാൻ, ഇപ്പോൾ തന്റെ ജീവിതത്തിലെ ഒരു വിപ്ലവം സൃഷിട്ടിച്ച പ്രണയത്തെ കുറിച്ച് തുറന്നു പറയുകയാണ് നടൻ. തന്റെ മാതാപിതാക്കൾ രണ്ടു മതത്തിൽ പെട്ടിട്ടുള്ളവർ ആണ്, അന്നത്തെ കാലത്തു വിപ്ലവം സൃഷിട്ടിച്ച ഒരു വിവാഹം ആയിരുന്നു ഇരുവരുടയും റഹുമാൻ പറയുന്നു. എന്നാൽ ബാപ്പ മമ്മിയെ മതം മാറ്റി യിരുന്നില്ല വിവാഹത്തിന് ശേഷം, ഒരിക്കലും അതിനു വേണ്ടി ശ്രമിച്ചിട്ടില്ല എന്നും നടൻ പറയുന്നു.
എന്റെ അച്ഛനും അമ്മയും അബുദാബിയില്‍ ജോലി ചെയ്ത് കൊണ്ടിരിക്കുകയായിരുന്നു. സഹോദരിയും അവിടെ പഠിച്ചു. ഞാനും കുറച്ച് നാള്‍ അവിടെ ഉണ്ടായിരുന്നെങ്കിലും പിന്നെ ഊട്ടിയില്‍ വന്ന് പഠിക്കാന്‍ തുടങ്ങി. അതിന് ശേഷമാണ് സിനിമയിലേക്ക് എത്തുന്നത്. ശരിക്കും വാപ്പയുടെ പേരാണ് കെ എം എ റഹ്മാന്‍ എന്നുള്ളത്. അമ്മയുടെ പേര് സാവിത്രി നായര്‍. ഇരുവരും പ്രണയിച്ച് വിവാഹം കഴിച്ചതാണ്. അതുപോലൊരു കാലത്ത് രണ്ട് മതവിഭാഗത്തില്‍ നിന്നും കല്യാണം കഴിച്ചതിന്റെ പേരില്‍ എനിക്ക് യാതൊന്നും അനുഭവിക്കേണ്ടതായി വന്നിട്ടില്ല. പക്ഷേ ഈ രണ്ട് മതങ്ങള്‍ തമ്മില്‍ വലിയ പ്രശ്‌നങ്ങളാണെന്നാണ് ആ കാലത്തെ കുറിച്ച് ഞാന്‍ കേട്ടിട്ടുള്ളത്.
നായന്മാരും മുസ്ലീങ്ങളും തമ്മില്‍ വെട്ടും കുത്തുമൊക്കെ നടത്തുന്ന കാലത്താണ് വാപ്പയും മമ്മിയും വിവാഹം കഴിക്കുന്നതെന്ന് റഹ്മാന്‍ പറഞ്ഞു.അന്ന് ഓടി രക്ഷപ്പെട്ടതിന് ശേഷം കല്‍ക്കട്ടയില്‍ വച്ചാണ് രണ്ടാളും വിവാഹം കഴിക്കുന്നത്. അതൊക്കെ ഭയങ്കര വിപ്ലവകരമായ കാര്യമാണ്. റഹുമാൻ പറയുന്നു.
