സിനിമയിൽ ആദ്യ സമയത്തു പകച്ചു പോകുകയും പിന്നീട് വെച്ചടി കയറ്റങ്ങൾ തന്റെ കരിയറിൽ ഉണ്ടാകുകയും ചെയ്യ്ത നടൻ ആണ് നിവിൻ പോളി. ഇപ്പോൾ താരത്തിന്റെ ‘മഹാവീര്യർ’ എന്ന ചിത്രമാണ് റിലീസിനായി എത്തിയിരിക്കുന്നത്. തന്റെ കരിയർ മുന്നോട്ടു കുതിക്കുന്ന ഈ സമയത്തു തനിക്കു ഒരു വിമർശനത്തിന് നേരിടേണ്ടി വരുകയും ചെയ്യ്തു. നിവിൻ പോളി, മോഹൻലാലുവുമായി പിണക്കത്തിലാണ് എന്നുള്ള വാർത്തയാണ് ഇത്രയും വിമർശനത്തിന് വഴി തെളിച്ചത്.
നിവിൻ പോളിയെ ഫോണിൽ മോഹൻലാൽ വിളിച്ചിട്ടു നിവിൻ ഫോൺ എടുത്തില്ല ഈ കാരണംവും പറഞ്ഞു ഇരുവരും പിണങ്ങി എന് തരത്തിലുള്ള വാർത്തകൾ ആയിരുന്നു പുറത്തു വന്നത്, ഈ വാർത്ത പല മീഡിയക്കാരും ഏറ്റെടുത്തിരുന്നു. മോഹൻലാൽ ഫാൻസ് അസോസിയേഷനും വിഷയം ഏറ്റെടുത്ത് നിവിൻ പോളിക്ക് എതിരെ പ്രതിഷേധം ആരംഭിച്ചു.എനാൽ ഈ വിഷയത്തിൽ താൻ മോഹൻലാലിനെ വിളിച്ചു അതിനു ശേഷം അദ്ദേഹം സത്യാവസ്ഥ തന്റെ ഫേസ്ബുക്കിലൂടെ തുറന്നു പറയുകയും ചെയ്യ്തു.
ലാൽ സാർ എന്നെ വിളിച്ചിട്ടില്ലായിരുന്നു. സംഭവം വാർത്തയായപ്പോൾ ഞാൻ ലാൽ സാറിനെ വിളിച്ചു, അദ്ദേഹം പറഞ്ഞു നിന്നെ വിളിച്ചിട്ടില്ല എന്ന് നിനക്കും, എനിക്കും അറിയാം പിന്നെ എന്തിനാണ് പേടിക്കുന്നത്. സിനിമയിൽ ഇത് സർവസാധാരണം ആണ് ലാൽസാർ പറഞ്ഞു. അന്ന് അദ്ദേഹം ചിക്കൻബോക്സോ എന്തോ പിടിപെട്ട് കിടക്കുകയായിരുന്നു. ലാലേട്ടൻ അത് സംസാരിച്ചോളാം എന്ന് പറഞ്ഞു. എന്നിട്ട് അദ്ദേഹം ഫെയ്‌സ്‌ബുക്കിൽ അങ്ങെനയൊരു സംഭവം ഇല്ലെന്ന് പോസ്റ്റും ഇട്ടു. വയ്യാതിരുന്നിട്ടും അദ്ദേഹം അത് ചെയ്യാൻ മനസ് കാണിചു നിവിൻ പറയുന്നു.
