മലയാളി പ്രേക്ഷകർക്ക്‌ ഏറ്റവും കൂടുതൽ പ്രിയങ്കരനായ നടൻ ആണ് ഫഹദ് ഫാസിൽ.താരം ആദ്യം അഭിനയിച്ച ചിത്രം ‘കൈയ്യെത്തും ദൂരം’ . എന്നാൽ ഈ ചിത്രം അധികം പ്രേക്ഷക ശ്രെദ്ധ പിടിച്ചു പറ്റിയിരുന്നില്ല. എന്നാൽ പിന്നിട് താരം ഉജ്വലമായ പ്രകടനം ആണ് അഭിനയജീവിതത്തിൽ കാഴ്ച്ച വെച്ചത്. ഒന്നര ദശാബ്ദം കാലത്തിനു ശേഷം പ്രേഷകരെ ഇത്രയും അത്ഭുതപെടുത്തിയ ഒരു നടൻ ഇല്ല എന്ന് തന്നെ പറയാം. അഭിനയത്തിലൂടെ മാത്രമേ ഒരു നടനോ, നടിക്കോ ഇങ്ങനെ ട്രാന്‍സ്ഫോര്‍മേഷന് വിധേയമാവുകയുള്ളു.കേരള കഫേ’യിലെ ‘മൃത്യഞ്ജയം’ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ വര്‍ഷങ്ങള്‍ക്കുശേഷം ഫഹദ് തന്റെ അഭിനയ ജീവിതത്തിലേക്കുള്ള തിരിച്ചുവരവറിയിച്ചു.താരത്തിന്റെ ആദ്യ ചിത്രത്തിന് ശേഷം പ്രേഷകരുടെ അന്വേഷണം ഈ നടൻ ഇന്നെവിടെ യെന്നായിരുന്നു . എന്നാൽ പിന്നീട്  താരത്തിന്റെ  രണ്ടാം വരവ് പ്രേക്ഷകർ  ഒന്നടങ്കം ആഘോഷിച്ചു.

‘കേരള കഫേ’യിലെ ‘മൃത്യഞ്ജയം’ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ വര്‍ഷങ്ങള്‍ക്കുശേഷം ഫഹദ് തന്റെ അഭിനയ ജീവിതത്തിലേക്കുള്ള തിരിച്ചുവരവറിയിച്ചു. പിന്നീട് മമ്മൂട്ടി അഭിനയിച്ച ‘പളുങ്ക് ‘, ചാപ്പ കുരിശ്, കോക്കടയിൽ ,ഡയമണ്ട് നെക്‌ളേസ്‌ യെന്നിച്ചിത്രങ്ങളിൽ ആയിരുന്നു താരത്തിന്റെ അഭിനയം. അഭിനയം ആണ് ഒരു നടന്റെ മാനദൺഡം എന്ന് ഫഹദ് തെളിയിക്കുകയും ചെയ്യ്തു. ജനങ്ങളില്‍ നിന്ന് തന്റെ അഭിനയത്തെ അടിസ്ഥാനമാക്കി മാത്രം സ്വീകാര്യത നേടിയാല്‍ മതിയെന്ന് വിശ്വസിക്കുന്ന ഫഹദ് ഫാസില്‍ പല വേദികളിലും തന്റെ കാഴ്ചപ്പാട നേരത്തേ വ്യക്തമാക്കിയിട്ടുണ്ടു. ഏതു സംവിധായകർക്കും ഏതു കഥയും വിശ്വസിച്ചു ഏൽപ്പിക്കാവുന്ന നടൻ ആണ് ഫഹദ്.


അധികം ആള്‍ക്കൂട്ടത്തിന്റെ ഭാഗമാകാതെ സിനിമയെക്കുറിച്ച് മാത്രം വാചാലനാകുന്ന ഫഹദിനെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച നടന്‍ ബോളിവുഡിലെ ഇര്‍ഫാന്‍ ഖാനാണ് എന്നദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിൽ അഭിനയത്തിന് ദേശിയ ചലച്ചിത്ര പുരസ്കാരം നേടിയിരുന്നു. സ്വാഭാവികമായ അഭിനയം ഫഹദിനെ നടനെന്ന നിലയില്‍ വ്യത്യസ്തനാക്കുന്ന കാര്യമാണ്. ഭാവാഭിനയവും അതിനൊത്ത ശബ്ദവും അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ക്ക് കരുത്തു നല്‍കുന്നു ഒരു നല്ല നടൻ ആണ് ഫഹദ് ഫാസിൽ.