മലയാള സിനിമയിൽ നിന്നും നിരവധി നടിനടന്മാരും ഇപ്പോൾ രാഷ്ട്ര്യത്തിലേക്കു തിരിയുന്ന സന്തർഭം  ഉണ്ടായിട്ടുണ്ട്. മുകേഷ്, ഗണേഷ്, ഇന്നസെന്റ്, ജഗദീഷ്, സുരേഷ് ഗോപി തുടങ്ങിയ നടന്മാരെല്ലാം തന്നെ അങ്ങനെ എത്തപ്പെട്ട താരങ്ങൾ ആണ്. എന്നാൽ ഇപ്പോൾ അങ്ങനെ രാഷ്ട്ര്യത്തിലേക്കു തിരിയുന്ന ഒരു താരത്തിന്റെ പേരാണ് മഞ്ജു വാര്യർ. എന്നാൽ താൻ രാഷ്ട്രീയത്തിൽ വരുമോ, ഇല്ലയോ എന്നുള്ള നിലപടുമായി എത്തുകയാണ് താരം.

കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്തു ഏറ്റവും കൂടുതൽ ഉയർന്നു കേട്ട ഒരു പ്രധാന കാര്യം ആയിരുന്നു മഞ്ജുവിന്റെ രാഷ്ട്രീയ പ്രവേശന വാർത്ത. ഇങ്ങനെ ഉള്ള സമയത്തു ഇങ്ങനെയൊരു വാർത്ത വരുന്നുണ്ട് താരം പറയുന്നു, ഇലക്ഷന് നില്ക്കാൻ താല്പര്യമുണ്ടോ എന്ന് ചോദിച്ചു കൊണ്ട് ചിലർ തന്റെ അടുത്ത് എത്താറുണ്ട്, എന്നാൽ തനിക്കു അതിൽ ഒരു താല്പര്യവുമില്ല, കഴിവുമില്ല മഞ്ജു പറയുന്നു. തനിക്കു രാഷ്ട്ര്യത്തിലൂടെ അല്ലാതെ ജനങ്ങളെ  സേവിച്ചാൽ മതി മഞ്ജു പറഞ്ഞു.

ഒരു വിധം നേതാക്കളെ കണ്ടാൽ തനിക്കു തിരിച്ചറിയാം, താൻ അധികം ഫോളോ ചെയ്യാത്ത മേഖലയാണ്‌  രാഷ്ട്ര്യം, പൊതുവായിട്ടുള്ള ബേസിക് കാര്യങ്ങൾ അറിയാം, ഒരു വിധം എല്ലാം  നേതാക്കന്മാരെ അറിയാം, എന്നാലും തനിക്കു ഒരു പരിചയമില്ലാത്ത  രാഷ്ട്രീയ മേഖലയിലേക്ക് പോകാൻ താല്പര്യമില്ല എന്നും മഞ്ജു വാര്യർ മറുപടി പറയുന്നു.