മലയാളികളുടെ സ്വകാര്യ അഹങ്കാരം ആണ് നടൻ മമ്മൂട്ടി. ‘റോഷക്കാണ്’ താരത്തിന്റെ പുതിയ ചിത്രം. ചിത്രത്തിന്റെ റിലീസിനായി കാത്തിരിപ്പിലാണ് പ്രേക്ഷകർ ഇപ്പോൾ. ഇപ്പോൾ ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് നടൻ. അങ്ങനെ പ്രൊമോഷൻ വേദിയിൽ താരം മകൻ ദുല്ഖറിനെ കുറിച്ച് പറഞ്ഞ കാര്യം ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. ഇരുവരും ഒന്നിച്ചു അഭിനയിക്കുന്ന ഒരു ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.
മമ്മൂട്ടിയോടുള്ള അഭിമുഖ്ത്തിൽ ദുൽഖറിനെ കുറിച്ചും, ദുൽക്കറിനോടുള്ള അഭിമുഖത്തിൽ മമ്മൂട്ടിയെ കുറിച്ചും ചോദിക്കുന്നത് ഒരു പതിവാണ്. മുൻപ് ദുല്ഖറിനോട് ചോദിച്ച ചോദ്യം എന്നായിരിക്കും വാപ്പയും, മോനും തമ്മിൽ ഒരു സിനിമ അതിനു ദുൽഖർ പറഞ്ഞു ഉത്തരം വാപ്പ തന്നെ പറയും എന്നായിരുന്നു. ഇപ്പോൾ അതെ ചോദ്യം മ മ്മൂട്ടിയോടു അവതാരകൻ ചോദിച്ചിരിക്കുകയാണ്, അതിനു താരം പറഞ്ഞ മറുപടി ഞങ്ങൾ തമ്മിൽ ഒരു ധാരണ കുറവുമില്ല, അതുപോലെ ഞങ്ങൾ ഇപ്പോളും ഒരു വീട്ടിൽ തന്നെയാണ് താമസം, ഞങ്ങളായിട്ടു ഇതുവരെയും പ്രശ്നങ്ങൾ ഒന്നുംതന്നെയില്ല, ഇനിയു൦ നിങ്ങളായി ഒരു പ്രശ്നങ്ങൾ ഉണ്ടാക്കണ്ട , രണ്ടുപേരും രണ്ടു നടന്മാരായി മുന്നോട്ട് പോകട്ടെ അതല്ലേ നല്ലത്.
ഇനിയും അങ്ങനെ ഒരു സിനിമ വരുമ്പോൾ നമ്മൾക്ക് ആലോചിക്കാം മമ്മൂട്ടി പറഞ്ഞു. മമ്മൂട്ടിയുടെ പുതിയ ചിത്രം റോഷാക്ക് പ്രേക്ഷകർക്ക് വളരെ പ്രതീക്ഷയുള്ള ചിത്രം ആണ്.ഈ അടുത്ത സമയത്തു ഇറങ്ങിയ ഏറ്റവും കൗതുകമുണര്‍ത്തിയ പ്രൊമോഷണല്‍ മെറ്റീരിയലുകള്‍ ഈ ചിത്രത്തിന്‍റേതായിരുന്നു.ചിത്രത്തിൽ ലൂക്ക് ആന്റണി എന്ന കഥാപാത്രത്തിലാണ് താരം പ്രത്യക്ഷപ്പെടുന്നത് , വളരെ വത്യസ്തതയാർന്ന ഒരു ചിത്രം തന്നെയാണ് റോഷാക്ക്.