ഓ ടി ടി തീയിട്ടറുകൾക്ക് ഒരു ഭീഷണി അല്ലെന്നു കേരളഫിലിം ഡിസ്ട്രിബൂഷൻ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സിയാദ് കോക്കർ. നേരത്തെ സീരിയലുകൾ വന്നപ്പോളും പ്രതിഷേധം വന്നിരുന്നു എന്നും ഇപ്പോൾ ഓ ടി ടി യിൽ സിനിമ വന്നു എന്ന് പറഞ്ഞു സിനിമയെ വിലക്കുന്നതും മഠയത്തരം ആണെന്ന് ഞാൻ പറയു. ദുല്‍ഖര്‍ സല്‍മാന്‍ ഉള്‍പ്പടെയുള്ള താരങ്ങളെ വിലക്കുകയും ഫാന്‍സ് ഷോ നിരോധിക്കുകയും ചെയ്ത തിയേറ്റര്‍ സംഘടനായ ഫിയോക്കിന്റെ നടപടിയെ അദ്ദേഹം വിമര്‍ശിച്ചു.


തീയറ്ററുകളിൽ കളക്ഷൻ നേടുന്നത് പ്രവണത ഫാൻസ്‌ ഷോ എങ്കിൽ അത് നമ്മൾ അതിനെ അനുകൂലിക്കുക തന്നെ ചെയ്‌യും. ഫാൻസ്‌ വന്നാൽ ഹൗസ്ഫുൾ കളക്ഷൻ അല്ലെ ലഭിക്കുന്നത്. അതിന്റെ ഒരു വിഹിതം തീയറ്റർ ഉടമകൾക്കു ആണ് ലഭിക്കുന്നത്.അതിനു ഞങ്ങൾ എന്തിനാണ് എതിർക്കുന്നത് സിയാദ് പറയുന്നു. കൂടാതെ ദുല്ഖർ സിനിമകൾ ഇല്ലാതാക്കുന്നതിനോ, ദുല്കറിനെ ഇല്ലാതാക്കുന്ന നീക്കത്തെ ശക്തമായി തന്നെ എതിർക്കും സിയാദ് കോക്കർ പറയുന്നു.

സിനിമയോടുള്ള ആഗ്രഹം കൊണ്ടുവന്നവര്‍ ആകണം ഏത് സംഘടനയുടെ തലപ്പത്ത് വരേണ്ടത്. ഇത് രാഷ്ട്രീയമല്ല. ദുല്‍ഖര്‍ സല്‍മാന്റെ ഒരു പടം അല്ലെങ്കില്‍ ഞാന്‍ നിര്‍മ്മിക്കുന്ന സിനിമ ഇറങ്ങുമ്പോള്‍ അതില്‍ വരുന്ന നഷ്ടം തിയേറ്റര്‍ ഉടമകള്‍ നികത്തുമോ സിനിമകളെ വിലക്കും എന്ന് പറയുന്ന ഒരു സംഘടനയ്ക്കും ചിത്രങ്ങള്‍ നല്‍കില്ല എന്നും സിയാദ് കോക്കർ അറിയിച്ചു .