ജിത്തു ജോസെഫിന്റെ കരിയറിൽ ഏറ്റവും മികവാർന്ന ചിത്രങ്ങളിൽ ഒന്നായിരുന്നു മോഹൻലാൽ നായകനായ ദൃശ്യം. ഈ ചിത്രം ഹിന്ദിയിലും, തമിഴിലും റീമേക്ക് ചെയ്യുകയും ചെയ്യ്തിരുന്നു. തമിഴിലും ജിത്തു തന്നെയായിരുന്നു  ഈ ചിത്രം സംവിധാനം ചെയ്യ്തത്. തമിഴിൽ കമൽ ഹാസൻ ആയിരുന്നു നായകനായി എത്തിയത്.  ഇതിലെ നായകന്മാരായ മോഹൻലാലിനെ കുറിച്ചും, കമൽഹാസനെ കുറിച്ചും തുറന്നുപറയുകയാണ് ജിത്തു ജോസഫ്.

മോഹൻലാൽ ആദ്യമായി ഈ സിനിമയിൽ എത്തിയപ്പോൾ തന്നെ മേക്കപ്പ് സഹിതം ചെയ്യ്താണ് എത്തിയത്, ഞാൻ അപ്പോളേക്കും ഷോട്ട് ഓരോന്നും കൃത്യമായി എടുക്കാൻ പറ്റിയിരുന്നു. അദ്ദേഹം നേരെ  എന്റെ അടുത്തേക്ക് എത്തുക ആയിരുന്നു , അന്നത്തെ ഷോട്ട് ആ മഞ്ഞ കാർ കാണുന്ന സീൻ ആയിരുന്നു, അദ്ദേഹം കൂളായി എന്റെ അടുത്ത് സംസാരിക്കുകയും, ഒപ്പം തമാശ പറയുകയും, ചെയ്യ്തു സത്യത്തിൽ അദ്ദേഹത്തിന് മാത്രമേ അത് സാധിക്കൂ.  അദ്ദേഹം  എന്നോട് സംസാരിക്കുകയും അതോടപ്പം ഞാൻ ഷോട്ട് ഈസി ആയി എടുക്കുകയും ചെയ്യുന്നുണ്ട്. ശരിക്കും പറഞ്ഞാൽ അദ്ദേഹത്തിന്റെ ഉദ്ദേശം എന്നെ കംഫോര്ട്ട് ആക്കുക യെന്നതായിരുന്നു,

ശരിക്കും പറഞ്ഞാൽ ഈ സിനിമ ചെയ്യുമ്പോൾ എനിക്ക് ടെൻഷൻ ഉണ്ടാകും എന്ന് ലാൽസാറിനെ അറിയാമായിരുന്നു, അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ ഉദ്ദേശം ആയിരുന്നു എന്നെ കൂൾ ആക്കുക എന്ന, ലാൽ സാർ ചെയ്യ്തതുപോലെയാണ് പാപനാശം എന്ന ചിത്രത്തിൽ കമൽ സാറും ചെയ്യ്തത്, അദ്ദേഹം എന്നെ പരമാവധി കൂൾ ചെയ്യുക എന്ന രീതിയിൽ തന്നെയാണ് പെരുമാറിയിരുന്നത്. സത്യത്തിൽ ഇരുവരും എന്നെ ഈ ചിത്രങ്ങളിൽ കംഫോര്ട്ട് ആക്കുക എന്നത് തന്നെയായിരിന്നു ഉദ്ദേശം ജിത്തു ജോസഫ് പറയുന്നു.