നടൻ ദിലീപിനൊപ്പം വേദി പങ്കിട്ടതിനെ കുറിച്ച് നിർമാതാവും , നടനുമായ രൺജിത്. ഫിയോക് സംഘടിപ്പിച്ചു പരുപാടിയിൽ ആയിരുന്നു ദിലീപും, രഞ്ജിത്തും ഒന്നിച്ചു പങ്കെടുത്തത്. താൻ പങ്കെടുത്തത് ഫിയോക്കിന്റെ പ്രോഗ്രമിനാണ് അല്ലാതെ ദിലീപിന്റെ വീട്ടിലോ അല്ലതെ കാപ്പി കുടിക്കാനോ അല്ല പോയത് രഞ്ജിത് മാധ്യമ പ്രവര്തകരോട് പ്രതികരിച്ചു.തിയറ്റര്‍ ഉടമകളുടെ സംഘടന തന്നെയും മധുപാലിനെയും ആദരിക്കാൻ വിളിച്ച ചടങ്ങിനാണ് ചെന്നതെന്നും അതിനെ മറ്റൊരു തരത്തിലും വ്യാഖ്യാനിക്കേണ്ടെന്നും ര‍ഞ്ജിത് പറഞ്ഞു.ഫിയോക്കിന്റെ പ്രതിനിധികൾ വിളിച്ചിട്ടാണ് പോയത് ആ സംഘടനയുടെ ചെയർമാൻ ദിലീപാണ്.

തിയറ്റര്‍ ഉടമകളുടെ സംഘടന തന്നെയും മധുപാലിനെയും ആദരിക്കാൻ വിളിച്ച ചടങ്ങിനാണ് എത്തിയത്. ഈ പരിപാടിയിലേക്കു വിളിച്ചത് അതിന്റെ സെക്രട്ടറിയാണ്. പാലായിലെതിയേറ്ററിന്റെ ഉടമസ്ഥനായ സുമേഷ് വിളിച്ചിട്ടാണ് ചെന്നത്. താൻ കയറുന്ന വിമാനത്തിൽ ദിലീപുണ്ടെങ്കിൽ അതിൽ നിന്ന് എടുത്ത് ചാടണോയെന്നും അദ്ദേഹം ചോദിച്ചു.സർക്കാരിന്റെ മുഖം ആണെങ്കിലും സിനിമാപ്രവർത്തകരുമായുള്ള ബന്ധം തുടരും.


അങ്ങനെ ബന്ധം തുടരാൻ സർക്കാർ അനുമതി നല്കിയിട്ടുണ്ട്‌, മാത്രമല്ല ഞാനൊരു നിർമാതാവുംകൂടിയാണ്,ഞാൻ നിർമിക്കുന്ന പുതിയ ചിത്രം ‘കൊത്ത്’ റീലിസിനായി എത്തുകയാണ്. അതിനാൽ സിനിമാപ്രവര്തകരുമായി ഒന്നിച്ചു മുന്നോട്ട് പോയാലേ പറ്റൂ രഞ്ജിത്ത് പറഞ്ഞു.