കുഞ്ചാക്കോ ബോബൻ നായകനായ ‘പ്രിയം’ എന്ന ചിത്രത്തിൽ അഭിനയിച്ച ആനി എന്ന കഥാപത്രത്തെ അവതരിപ്പിച്ച നടി ദീപ യെ ഇന്നും പ്രേഷകർക്കു പെട്ടന്ന് മറക്കാൻ കഴിയില്ല. രണ്ടായിരത്തില്‍ പുറത്തു ഇറങ്ങിയ ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സനല്‍ ആണ്. സൂര്യമാനസം, മയില്‍പ്പീലികാവ്, ക്ഷണക്കത്ത്, ഹൈവ് തുടങ്ങിയ സൂപ്പര്‍ഹിറ്റ് സിനിമകളുടെ തിരക്കഥാകൃത്ത് സാബ് ജോണ്‍ ആയിരുന്നു പ്രിയത്തിന്റേയും തിരക്കഥ. മയില്‍പ്പീലിക്കാവ് സിനിമയ്ക്ക് ശേഷം സാബ് ജോണ്‍ തിരക്കഥയെഴുതിയ കുഞ്ചാക്കോ ബോബന്‍ സിനിമ കൂടിയായിരുന്നു പ്രിയം.

സിനിമയെ ഇഷ്ട്ടപെട്ടിരുന്നവരെല്ല ഈ നായികയെ ഒരുപാടു ഇഷ്ട്ടപെട്ടിരുന്നു. തിരുവനന്തപുരത്തു എഞ്ചിനീറിങ് ബിരുദ സമയതാണ് ദീപക്ക് സിനിമയില്‍ അവസരം ലഭിക്കുന്നത്. നിരവധി ടെലിവിഷന്‍ പരിപാടികളില്‍ അവതാരക ആയിട്ടുള്ള ദീപക്ക് അഭിനയം വളരെ എളുപ്പം തന്നെ ആയിരുന്നു. എന്നാല്‍ അഭിനയത്തില്‍ അല്ല പഠനത്തില്‍ മുന്നോട്ട് പോകാന്‍ ആയിരുന്നു ദീപക്ക് താല്‍പര്യം.പ്രിയം സിനിമയ്ക്ക് ശേഷം തമിഴില്‍ നിന്നും മറ്റും നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ദീപ അതെല്ലാം വേണ്ടെന്നു വെക്കുകയായിരുന്നു.

പഠനത്തിന് ശേഷം ഓസ്‌ട്രേലിയയിലുള്ള രാജീവ് നായര്‍ എന്ന ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനിയറെ കല്യാണം കഴിക്കുകയും ചെയ്തു.പിന്നീട് കുടുംബ സമേതം ഓസ്ട്രലിയിൽ താമസം തുടുങ്ങുകയും ചെയ്യ്തു. ഇരുവർക്കും രണ്ടു പെൺകുട്ടികൾ ആണ് ഉള്ളത്. മാധവിയും, ശ്രദ്ധയും. ഇവര്‍ക്കൊപ്പമുള്ള ചിത്രം അടുത്ത സമയത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തിരുന്നു. നടിക്ക് യാതൊരു മാറ്റവുമില്ല എന്നായിരുന്നു പല കമന്റുകളും.