മലയാള സിനിമയിലെ മാസ്സ് ഡയലോഗുകൾ കൊണ്ട് പ്രേക്ഷക ഹൃദയം  കവർന്നെടുക്കുന്ന ഒരു ആക്ഷൻ ഹീറോ ആണ് സുരേഷ് ഗോപി. അദ്ദേഹം നല്ലൊരു നടൻ മാത്രമല്ല നല്ലൊരു രാഷ്ട്രീയക്കാരനും ,നല്ലൊരു മനസിന്റെ ഉടമ കൂടിയാണ്. പാവങ്ങളുടെ ജീവിതത്തിലേക്ക് ഇറങ്ങി ചെന്നു വേണ്ട സഹായം ചെയ്യാനും ഈ മനുഷ്യ സ്നേഹിക്കു ഒരു മടിയും കാണില്ല. എന്നാൽ അദ്ദേഹത്തിന്റെ  ജീവിതത്തിലെ ഒരു നിത്യ ദുഃഖം ആണ് തന്റെ മകൾ ലക്ഷ്മിയുടെ വേർപാട്. ഈ മകളുടെ പേരിൽ   അദ്ദേഹം ഒരു ട്രസ്റ്റ് തുടങ്ങിയതും ആ  വഴി പാവങ്ങളെ സഹായിക്കുന്നതും.

അദ്ദേഹത്തിന് തന്റെ മകളെ കുറിച്ച് പറയുമ്പോൾ നൂറു നാവ് തന്നെയാണ്, ഈ അടുത്തിടക്ക് അദ്ദേഹം ഒരു പ്രോഗ്രാമിൽ പങ്കെടുത്തപ്പോൾ തന്റെ മകളെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. ഞാൻ മരിക്കും വരെ അവളെ മറക്കില്ല ഇന്നും എന്റെ ഓർമകളിൽ എന്റെ മകൾ ഉണ്ട് ഈറൻ കണ്ണുകളോടെ അദ്ദേഹം പറഞ്ഞു. ഏതു സമയത്തും അദ്ദേഹത്തിന് തന്റെ മകളെ കുറിച്ച് ഓർക്കുമ്പോൾ ഒരു നൊമ്പരമായി തന്റെ കണ്ണ് നിറയും.അദ്ദേഹത്തിന്റെ ഈ വാക്കുകൾ ഏതു പ്രേഷകരുടയും കരൾ അലിയിപ്പിക്കുന്ന രീതിയിൽ ആയിരുന്നു.

1992 ജൂൺ 6 നെ ആയിരുന്നു അദ്ദേഹത്തിന്റെ ജീവിതത്തിൽ ആ ദുരന്തം സംഭവിച്ചത്, അന്നായിരുന്നു മകളുടെ അന്ത്യം സംഭവിച്ചത്. ഒരു വാഹനപകടത്തിൽ ആയിരുന്നു മകളുടെ മരണം ഉണ്ടായത്. പാപ്പന്റെ പ്രമോഷൻ പ്രോഗ്രാമിൽ ആയിരുന്നു അദ്ദേഹം തന്റെ മകളെ കുറിച്ച് പറഞ്ഞു നെടുവീർപ്പെട്ടത്. എന്റെ മകൾ ഇന്ന് ജീവിച്ചിരുപ്പുണ്ടെങ്കിൽ 32 വയസ്സുണ്ടായേനെ, അവളുടെ പ്രായത്തിലുള്ള കുട്ടികളെ കാണുമ്പോൾ ഇപ്പോളും എന്റെ ഹൃദയം വിങ്ങും. ലക്ഷ്മി മോളുടെ മരണം എന്ന് പറയുന്നത്  എന്നെ പട്ടടയിൽ വെച്ചാൽ പോലും ഒരു തീരാവേദനയായി തന്നെയുണ്ടാകും. അഭിമുഖ്ത്തിനു പങ്കെടുത്ത പെൺകുട്ടിയുടെ പേരും ലക്ഷ്മി ആണെന്നറിഞ്ഞപ്പോൾ ആണ് അദ്ദേഹം വികാരഭരിതൻ ആയി മാറിയത്.