മലർ വാടി ആർട്സ്  ക്ലബ്ബ് ‘ എന്ന ചിത്രത്തിലൂടെ പ്രേക്ഷക മനസിൽ ഇടം നേടിയ നടൻ ആണ് നിവിൻ പോളി. എന്നാൽ തട്ടത്തിൻ മറയത്തു എന്ന ചിത്രത്തിൽ കൂടിയാണ് താരത്തിന്റെ കരിയർ തന്നെ മാറ്റിമറഞ്ഞത് . പിന്നീട് നിരവധി ചിത്രങ്ങളിൽ കൂടി തന്റെ അഭിനയ മികവ് പുലർത്തിയിട്ടുള്ള  നിവിൻ ,തന്റെ സിനിമ തിരക്കുകൾക്കിടിയിലും  കുടുംബത്തിനൊപ്പം സമയം  ചിലവഴിക്കാൻ താരം മറക്കാറില്ല,  സോഷ്യൽ മീഡിയിൽസജീവമായ താരം തന്റെ ചിത്രങ്ങളും , കുടുംബവിശേഷങ്ങളും പങ്കു വെച്ച് എത്താറുമുണ്ട്. ഇപ്പോൾ ആ തരത്തിലുള്ള വാർത്തയാണ് നിവിൻ പങ്കു വെക്കുന്നത്.


താരത്തിന്റെ മകളുടെ സ്കൂളിൽ ചില കുട്ടികൾ ചോദിച്ച ചോദ്യവും അതിനു മകൾ താരത്തിനോട് ചോദിച്ച സംശയവുമാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ കൂടുതൽ ശ്രെദ്ധ ആകുന്നതു.കഴിഞ്ഞ ദിവസം മകൾ സ്കൂളിൽ പോകുന്ന വഴിയിൽ തന്റെ ഫോട്ടോ കണ്ടെന്നും, സ്കൂളിലെ ചില ചേച്ചിമാർ അപ്പയെ തിരക്കിയെന്നും പറഞ്ഞു. മകൾ സ്കൂളിൽ പോകുന്ന വഴി തന്റെ ഫോട്ടോ കണ്ടു അതുപോലെ സ്കൂളിലെ ചില കുട്ടികൾ എന്നെ അന്വേഷിച്ചതായും അവൾ വന്നു പറഞ്ഞു പിന്നീട് അവളുടെ അടുത്ത ചോദ്യം എന്തിനാണ് അപ്പയുടെ ഫോട്ടോ അങ്ങനെ ഇട്ടിരിക്കുന്നത് അതുപോലെ ചേച്ചിമാർ അപ്പയെ അന്വേഷിക്കാൻ പറഞ്ഞതും എന്തിനാണ്?

താൻ ഇപ്പോളും സിനിമകളിൽ അഭിനയിക്കുന്ന വിവരം അറിയില്ല യെന്നാണ് നിവിൻ പറയുന്നത്. എന്നാൽ മകനെ കുറച്ചു വിവരങ്ങൾ അറിയാം എങ്കിലും മാധ്യമപ്രവര്തകര് തന്റെ ഫോട്ടോയും, ഇന്റർവ്യൂ മറ്റും എടുക്കുമ്പോൾ അവൻ ചിരിക്കും, മോൾക്ക് ഇതുവരെയും ഞാൻ നടൻ ആണെന്നറിയില്ല നിവിൻ പറയുന്നു. എന്നാലും അവളുടെ ചോദ്യത്തിന് ഞാൻ പറഞ്ഞു ഞാൻ സിനിമയിൽ അഭിനയിക്കുന്നുണ്ട് അതുപോലെ സിനിമയുടെ റീലിസ് ചെയ്യുന്ന സമയത്തു  ഫോട്ടോ ഇങ്ങനെ ഒട്ടിക്കുമെന്നും അതുകൊണ്ടാണ്  എന്നുമുള്ള  മറുപടി നൽകിയതും നിവിൻ പറയുന്നു, അതുപോലെ മകളുടെ ഈ ചോദ്യം  ഞാൻ വളരെ രസകരമായി തന്നെ കണ്ടു നിവിൻ പറയുന്നു.