മലയാളികളുടെ താരകുടുംബം ആണ് സുകുമാരൻ, മല്ലികാസുകുമാരൻ കുടുംബം. ഇപ്പോൾ താരം തന്റെ മക്കളെ കുറിച്ചും മരുമക്കളെ കുറിച്ചും പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ കൂടുതൽ ശ്രെദ്ധ ആകുന്നത്. കുടുംബം ഒന്നിച്ചിരിക്കുന്ന ഒരു സമയം വളരേ കുറവാണ്. പൃഥ്വി ആണെങ്കിൽ സിനിമയിൽ വളരെ തിരക്കുള്ള ആളാണ് അവനു യോജിച്ച ഒരു പെൺകുട്ടിവേണം എന്നായിരുന്നു തന്റെ ആഗ്രഹം.
അങ്ങനെ ഒരു പെൺകുട്ടി തന്നെയാണ് സുപ്രിയ. ഇതുപോലെ തന്നെയാണ് ഇന്ദ്രജിത്തും, പൂർണ്ണിമയും പരസ്പര ധാരണയോടു കൂടിയാണ് ഇരുവരും മുന്നോട്ട് പോകുന്നത്. എന്നോട് ഏതു മരുമകൾക്ക് ആണ് കൂടുതൽ സ്നേഹം എന്ന് ചോദിച്ചാൽ അതിപ്പോൾ പറയണോ എന്ന് ചിരിച്ചു കൊണ്ട് മല്ലിക പറയുന്നു. പൃഥ്വി പുറമെ സ്നേഹം കാണിക്കുക ഇല്ലെങ്കിലും അവന്റെ ഉള്ളിൽ വളരെ നല്ല സ്നേഹം ആണ് , അതുപോലെ തന്നെയാണ് സുപ്രിയയും. ഞാൻ എന്ത് കാര്യം പറഞ്ഞാലും അവർ അതുപോലെ ചെയ്യ്തിരിക്കും. അവർക്കു തിരക്കുകൾ കാരണം വന്നു കാണാൻ സമയം കിട്ടുന്നില്ല.
അതെ സമയം പൂർണിമക്ക് തിരക്ക് ഉണ്ടെങ്കിലും വന്നു കാണും. ഇന്ദ്രൻ എന്നാൽ വരുകയില്ല അങ്ങനെ വെച്ചു നോക്കുമ്പോൾ മക്കളെക്കാൾ നല്ലതു മരുമക്കൾ തന്നെയാണ്. മക്കൾ വീഡിയോ കാൾ വിളിച്ചാണ് അമ്മ എന്തിയെ എന്ന് നോക്കുന്നത്, പിന്നെയും ഭേദം പൂർണ്ണിമ ആണ് അവൾ എന്നെ തിരക്കുകൾക്കിടയിലും കാണാൻ വരാറുണ്ട്. സുപ്രിയ തിരക്കു കാരണം ആണ് വരാത്തത്. എന്റെ മക്കളെക്കാൾ കൂടുതൽ എന്നോട് ഇഷ്ടം എന്റെ കൊച്ചുമക്കൾക്ക് ആണ്, കാരണം അവർ തമാശക്ക് പോലും പൃഥ്വിയെയും, ഇന്ദ്രനെയും കൊണ്ടുംപോലും എന്നെ ഒന്നും പറയിപ്പിക്കില്ല മല്ലിക പറയുന്നു.